Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അക്രമമെന്ന് ട്വിറ്ററില്‍... ദില്ലിയില്‍ സിപിഎം ആസ്ഥാനത്ത് ബിജെപിയുടെ അഴിഞ്ഞാട്ടം

ദില്ലി: സിപിഎം കില്ലിംഗ് ആര്‍എസ്എസ് എന്ന ഹാഷ്ടാഗ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യിത്തുമ്പോള്‍ ദില്ലിയില്‍ നടന്നത് വ്യത്യസ്തമായ സംഭവം ആമ്. സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേര്‍ക്ക് ആക്രമണം നടത്തിയത് ബിജപി പ്രവര്‍ത്തകര്‍ ആയിരുന്നു.

കേരളത്തില്‍ സിപിഎം അക്രമം എന്ന് പറഞ്ഞാണ് ബിജെപിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എകെജി ഭവന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

AKG Bhavan attack

കേരളത്തില്‍ നിന്നുള്ള നേതാക്കളാരും തന്നെ ബിജെപിയുടെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. കുമ്മനം രാജശേഖരന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് സമയത്തിന് എത്താന്‍ സാധിച്ചില്ലെന്നാണ് വിവരം.

പ്രതിഷേധം സംബന്ധിച്ച് നേരത്തെ അറിവുള്ളതിനാല്‍ പോലീസ് ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ രണ്ട് ബാരിക്കേഡുകള്‍ തകര്‍ത്താണ് ബിജെപി പ്രവര്‍ത്തകര്‍ എകെജി ഭവന് നേര്‍ക്ക് ആക്രമണം നടത്തിയത്. ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേയും എകെജി ഭവന്റെ ബോര്‍ഡിന് നേര്‍ക്ക് സംഘപാരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായിട്ടുണ്ട്.

കൈപ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് ബിജെപി ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ കാരണം. കണ്ണൂരിലെ പിണറായയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+