കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; മുഖ്യന്റെ ഓഫീസില്‍ ബിജെപി പ്രതിഷേധം

Google Oneindia Malayalam News

ലഖ്‌നൊ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ബി ജെ പിയുടെ പ്രതിഷേധമാര്‍ച്ച്. ഉത്തര്‍ പ്രദേശിലെ ബാദുണിലാണ് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ക്രൂരമായി കൊലപ്പെട്ടത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗം എന്താണ് എന്ന് അന്വേഷിക്കണമെന്നും ഉത്തര്‍ പ്രദേശ് ബി ജെ പി ആവശ്യപ്പെട്ടു. ബാദുണിലെ മാത്രമല്ല, അസംഗജ്, ഏത്വാ എന്നീ സ്ഥലങ്ങളിലെ ബലാത്സംഗ കേസുകളിലും ഉടനെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം.

bjp

ഉത്തര്‍ പ്രദേശില്‍ നടക്കുന്ന സ്ത്രീപീഡനങ്ങള്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ ഒത്താശയോടെയാണ് എന്ന് ബി ജെ പി കുറ്റപ്പെടുത്തി. ദളിതര്‍ക്ക് നേരെയോ പിന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് നേരെയോ ആണ് അക്രമങ്ങള്‍ നടക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് 25 ലക്ഷം രൂപ സഹായധം അനുവദിക്കണം.

രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടും ബാദുണ്‍ വരെ പോകാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമയം കിട്ടിയിട്ടില്ല. നേരത്തെ മെയ് 20 ന് ബി ജെ പി വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തിങ്കളാഴ്ചയും നൂറ് കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തിനെത്തി.

English summary
BJP today staged protest outside chief minister Akhilesh Yadav's office in Lucknow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X