കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം പൊളിഞ്ഞു; പിന്തുണ പിന്‍വലിച്ച് ബിജെപി, മെഹ്ബൂബ രാജിവച്ചു
ശ്രീനഗര്‍: വിചിത്ര നീക്കങ്ങളുമായി കശ്മീരില്‍ ബിജെപി. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞു. മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പിഡിപിയുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പിന്തുണ പിന്‍വലിച്ച് വ്യക്തമാക്കി. കശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മെഹ്ബൂബ മുഖ്യമന്ത്രി പദം രാജിവച്ചു.

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം വേണമെന്നു രാം മാധവ് ആവശ്യപ്പെട്ടു. പിഡിപിയുമായി ഒരുമിച്ച് ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
ബിജെപി പ്രഖ്യാപനം വന്നതിന് പിന്നാലെ പിഡിപി നേതാക്കള്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. മെഹ്ബൂബ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും തുല്യമായ പങ്ക് ലഭിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.
തീവ്രവാദ വിരുദ്ധ നടപടികള്‍ റമദാന് ശേഷം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. കത്വ സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികളുടെ പക്ഷം പിടിച്ചതിനെതിരെ പിഡിപി രംഗത്തുവന്നിരുന്നു. തീവ്രവാദ വിരുദ്ധ നടപടികളുടെ പശ്ചാത്തലത്തില്‍ ഭിന്നത കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു.
89 അംഗ നിയമസഭയാണ് കശ്മീരിലേത്. ഇതില്‍ ബിജെപിക്ക് 25 ഉം പിഡിപിക്ക് 28 ഉം അംഗങ്ങളാണുള്ളത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് മുമ്പ് കശ്മീരിലെ ബിജെപി നേതാക്കളുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
-
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും












Click it and Unblock the Notifications