കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് രഹസ്യമാണ് വിദേശത്ത് ഉള്ളത്... സീക്രട്ട് ഒാപ്പറേഷനാണോ? രാഹുലിനെ ചോദ്യം ചെയ്ത് ബിജെപി!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി ബിജെപി. നിരന്തരം രാഹുല്‍ വിദേശ സന്ദര്‍ശനത്തിനായി പോകുന്നത് എന്തിനാണെന്ന് ബിജെപി ചോദിക്കുന്നു. രാഹുല്‍ ഓരോ തവണ വിദേശത്ത് പോകുന്നത് രഹസ്യമായിട്ടാണ്. അദ്ദേഹം എവിടേക്കാണോ എങ്ങോട്ടാണ് പോകുന്നതെന്നോ പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയില്ല. രാഹുല്‍ വിദേശത്ത് സീക്രട്ട് ഓപ്പറേഷന്‍ വലതും നടത്തുന്നുണ്ടോയെന്നും ബിജെപി ചോദിച്ചു.

1

രാഹുലിന്റെ ഇടയ്ക്കിടെയുള്ള വിദേശ സന്ദര്‍ശനം പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ വരും. അതറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. രാഹുല്‍ പൊതു ജനപ്രതിനിധിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 16 തവണയാണ് അദ്ദേഹം വിദേശത്ത് പോയത്. രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠി സന്ദര്‍ശിച്ചതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും നരസിംഹ റാവു ആരോപിച്ചു.

രാഹുലിനെ അമേഠിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന് പ്രധാന കാരണം ഈ വിദേശ യാത്രയാണ്. 16 തവണ രാഹുല്‍ വിദേശ യാത്ര നടത്തിയപ്പോള്‍, അതില്‍ ഒമ്പത് തവണയും അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അദ്ദേഹം എവിടെയാണ് പോയതെന്ന് പാര്‍ട്ടിക്ക് പോലും അറിയില്ല. എന്തുകൊണ്ടാണ് രാഹുല്‍ അത് പറയാതിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സീക്രട്ട് ഓപ്പറേഷന്‍ രാഹുല്‍ നടത്തുന്നുണ്ടോ എന്നും നരസിംഹ റാവു ചോദിച്ചു.

ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ എവിടെയാണെന്ന് അറിഞ്ഞിരുന്നില്ല. പാര്‍ലമെന്ററി കാര്യ മന്ത്രി വിദേശത്ത് സന്ദര്‍ശനത്തിന് പോകുമ്പോള്‍ എവിടെയാണ് പോകുന്നതെന്ന് അറിയിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളാണെങ്കില്‍ പോലും പറയണമെന്നാണ് ചട്ടം. ലോകത്തുള്ളവര്‍ മുഴുവന്‍ ധ്യാനത്തിനായി ഇന്ത്യയിലേക്കാണ് വരുന്നത്. എന്നാല്‍ രാഹുല്‍ വിദേശത്തേക്കാണ് പോകുന്നതെന്നും നരസിംഹ റാവു പറഞ്ഞു.

 മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

English summary
bjp questions rahul gandhis foreign tours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X