കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആസ്തിയിൽ വൻ വർധനവ്; 2,210 കോടി,ഇലക്ട്രൽ ബോണ്ടുവഴിയുള്ള സംഭാനയിൽ 61 ശതമാനത്തിന്റെ വർധനവ്

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ആസ്തിയിൽ വൻ വർധനവ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2,410 കോടി രൂപ സമാഹരിച്ചെന്നാണ് റിപ്പോർട്ട്. ഇലക്ട്രൽ ബോണ്ടു (രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രം) വഴിയുള്ള വരുമാനത്തിൽ 61 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 1450 കോടി രൂപയാണ് ഇലക്ട്രൽ ബോണ്ടു വഴി ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 2018-19 വാർഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.

2017-18 വര്‍ഷത്തിൽ 1,027 കോടി രൂപയായിരുന്നു ബിജെപിയുടെ വരുമാനം. ഇതേ വര്‍ഷം ബിജെപിക്ക് ഇലക്ട്രൽ ബോണ്ടു (രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രം) വഴി 210 കോടി രൂപയാണ് സംഭാവനായി ലഭിച്ചത്. എന്നാൽ 2018-19 ൽ ഇലക്ട്രൽ ബോണ്ടുകളിലൂടെ ലഭിച്ച തുക 1,450 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

BJP

2017-18 ൽ ബിജെപിയുടെ ചെലവ് 758 കോടി രൂപയായിരുന്നു. ഇത്തവണ 32 ശതമാനം വര്‍ധനവാണ് ചെലവ് ഇനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോൺഗ്രസും വരുമാനത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. 2018-19 വർഷത്തെ കോൺഗ്രസിന്റെ ആകെ വരുമാനം 918 കോടി രൂപയാണ്. 2018-19 ൽ കോൺഗ്രസിന്റെ ചെലവ് 470 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇലക്ട്രൽ ബോണ്ടിൽ നിന്ന് സംഭാവനയായി 383 കോടി രൂപയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്.

English summary
BJP raised Rs 2,410 crore ahead of the 2019 Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X