കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു ഓക്സിജൻ പുറത്തുവിടുന്ന അപൂര്‍വ്വ ജീവിയെന്ന് ബിജെപി മന്ത്രി.!മണ്ടത്തരത്തിനൊക്കെ ഒരു പരിധിയില്ലേ!

പശു പാലും ചാണവകും തരുന്ന വെറും മൃഗമല്ല. അപൂര്‍വ ജീവിയാണത്രേ

Google Oneindia Malayalam News

രാജസ്ഥാന്‍: സംഘപരിവാറിന്റെ എതിരാളികള്‍ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതായത് സംഘികള്‍ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് മണ്ടന്മാരായതാണോ അതോ മണ്ടന്മാരായത് കൊണ്ട് ബിജെപിയില്‍ ചേര്‍ന്നതാണോ എന്ന്. നേതാക്കളടക്കമുള്ള ചിലരുടെ പ്രസ്താവനകള്‍ കേട്ടാല്‍ അപ്പറഞ്ഞത് ശരിയാണല്ലോ എന്നാര്‍ക്കേലും തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.

അത്തരമൊരു പ്രസ്താവനയാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ വസുദേവ് ദേവ്‌നാനി നടത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന അപൂര്‍വ ജീവിയാണ് പശുവെന്നാണ് വിദ്വാന്റെ കണ്ടുപിടുത്തം. അതുകൊണ്ടുതന്നെ പശുവിന് ശാസ്ത്രീയമായി ഏറെ പ്രാധാന്യമുണ്ടെന്നും വിദ്വാന്‍ പറഞ്ഞുവെച്ചു.

COW

രാജസ്ഥാനിലെ അക്ഷയ് പാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഈ കണ്ടുപിടുത്തം നടത്തിയത്. പശുവിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം ഏറെ ബോധവാന്മാരാകേണ്ടതുണ്ടെന്നും ഈ സന്ദേശം എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ആഗോളതാപനത്തിന് കാരണമായ ഹരിത ഗേഹവാതകങ്ങള്‍ പുറത്തുവിടുന്ന ജീവികളിലൊന്നാണ് പശുവെന്ന ഐക്യരാഷ്ട്രസബയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിന് നേരെ വിപരീതമാണ് ബിജെപി മന്ത്രിയുടെ കമ്ടുപിടുത്തം. ബിജെപിയുടെ പശുസ്‌നേഹം നേരത്തെ തന്നെ പരിഹാസപാത്രമായിട്ടുള്ളതാണ്.

COWW
English summary
Vasudev Devnanni, BJP Minister in rajastan said that cow is the only animal which inhales and exhales oxygen. He underscored the scientific significance of the cow also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X