ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ക്രമസമാധാനമാണ്, രാമക്ഷേത്രമല്ലെന്ന് മായാവതി
ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് പണിയുമെന്നുള്ള ബിജെപിയുടെ പ്രസ്താവനകള്‍ക്കെതിരെ നേതാക്കള്‍ പ്രതികരിച്ചു തുടങ്ങി. ബിജെപിയും ആര്‍എസ്എസും രാമക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയാക്കുന്നത് ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ബിഎസ്പി നേതാവ് മായാവതി പറയുന്നു.
തിരഞ്ഞെടുപ്പും രാമക്ഷേത്ര നിര്‍മ്മാണവും കൂട്ടി കലര്‍ത്തേണ്ടെന്നാണ് വിഎച്ച്പി നേരത്തെ വ്യക്തമാക്കിയത്. 100കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ സംബന്ധിച്ച കാര്യമാണിത്. കോടതി വിധിയൊന്നും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. എന്നാല്‍, ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ക്രമസമാധാനമാണ്, അല്ലാതെ രാമക്ഷേത്രമല്ലെന്ന് മായാവതി വ്യക്തമാക്കുന്നു.

രാമക്ഷേത്ര നിര്‍മ്മാണം വേണോ, വേണ്ടയോ എന്നത് സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയമാണ്. കോടതി വിധി കാത്തിരിക്കാന്‍ പറ്റില്ലെന്ന് പറയുന്നതിനെതിരെയാണ് മായാവതി പ്രതികരിച്ചത്. വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമായതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇവര്‍ പുറപ്പെടുവിക്കുന്നതെന്നും മായാവതി പറയുകയുണ്ടായി.
തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളില്‍ പ്രധാനമന്ത്രി മോദിയും മറ്റ് മന്ത്രിമാരും ജനങ്ങള്‍ക്ക് പല പാഴ് വാഗ്ദാനങ്ങളും നല്‍കുമെന്നും മായാവതി പറഞ്ഞു. ജനങ്ങളെ എന്നും പറ്റിക്കാമെന്നു ഇവര്‍ വിചാരിക്കേണ്ടെന്നും മായാവതി പറയുന്നു. ദളിതരുടെ ഉന്നമനത്തിനായി സ്വകാര്യ മേഖലയില്‍ കൂടി സംവരണം കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications