ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപി കോണ്‍ഗ്രസ്സിനെ വിളിയ്ക്കുന്നു, ഞെട്ടിയ്ക്കുന്നവാര്‍ത്ത!
അഗര്‍ത്തല: കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പിയപ്പോള്‍ ബിജെപി തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തും അങ്ങനെയൊന്നും അല്ല കാര്യങ്ങള്‍. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ത്രിപുരയില്‍ പിടിമുറുക്കാന്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിയ്ക്കാനൊരുങ്ങുകയാണ് ബിജെപി.

ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സിനേ വേണമെങ്കില്‍ തങ്ങളുമായി സഖ്യമാകാം എന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ്ഗുപ്ത പറയുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ത്രിപുരയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം ഇത് വ്യക്തമാക്കുന്നു. ബിജെപിയും കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാത്തതാണ് അവിടെ ഇടതുപക്ഷം ജയിക്കാനുള്ള കാരണമെന്നും സുധീന്ദ്ര ദാസ്ഗുപ്ത പറയുന്നു.
ഡിസംബര്‍ 9 നാണ് ത്രിപുരയില്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷന്‍, 12 നഗരസഭകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications