കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ വീഴ്ത്താന്‍ പ്ലാന്‍ ബിയുമായി ബിജെപി.... ഓരോ മണ്ഡലത്തിലും 4 സ്ഥാനാര്‍ത്ഥികള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ശിവസേനയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളൊരുക്കി BJP | Oneindia Malayalam

മുംബൈ: എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ശിവസേനയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളൊരുക്കി ബിജെപി. ഒരുവശത്ത് അവരുമായി അനുനയ ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് സര്‍വ സന്നാഹങ്ങളുമായി പോരാടാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് ബിജെപി. ശിവസേനയെ വീഴ്ത്താന്‍ തങ്ങള്‍ക്ക് പ്ലാന്‍ ബിയുണ്ടെന്നാണ് ബിജെപി വെളിപ്പെടുത്തുന്നത്. അതേസമയം സഖ്യത്തിന്റെ കാര്യത്തില്‍ ശിവസേനയുമായി കൂടുതല്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് അമിത് ഷായുടെ നിര്‍ദേശം.

ഒറ്റയ്ക്ക് മത്സരിച്ചാലും നഷ്ടമുണ്ടാക്കാതിരിക്കാനുള്ള വഴികളാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയ്ക്ക് മറ്റൊരു മുന്നണിയിലും പോകാന്‍ സാധിക്കില്ല. അതുകൊണ്ട് ബിജെപിക്ക് തന്നെ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ശിവസേനയുമായി യാതൊരു സഖ്യവുമില്ലെന്ന് നേരത്തെ കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കിയതാണ്.

പ്ലാന്‍ ബി

പ്ലാന്‍ ബി

ഒരുവശത്ത് ശിവസേനയുമായി ചര്‍ച്ച നടക്കുമ്പോള്‍ മറുവശത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. ശിവസേന കൈവിട്ടാല്‍ മുന്നൊരുക്കങ്ങളില്‍ ബിജെപി പിന്നിലായി പോകരുതെന്നാണ് നിര്‍ദേശം. ശിവസേനയുമായി അനുനയ ചര്‍ച്ചകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് നടത്തുന്നത്. അതേസമയം തന്നെ വിഭാഗീയ ശക്തി പ്രമുഖ്, ബൂത്ത് പ്രമുഖ് എന്നിവരുമായും അമിത് ഷാ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

48 സീറ്റുകള്‍

48 സീറ്റുകള്‍

മഹാരാഷ്ട്രയിലെ 48 സീറ്റിലെയും സാഹചര്യങ്ങള്‍ ബൂത്ത് തല പ്രവര്‍ത്തകരും ശാഖ പ്രമുഖു അമിത് ഷായെ അരിയിച്ചിട്ടുണ്ട്. ഈ 48 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇപ്പോള്‍ അന്വേഷിക്കുന്നത്. അതേസമയം ശിവസേനയുമായി സഖ്യമുണ്ടായാല്‍ പകുതി സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയാല്‍ മതിയാവും. എന്നാല്‍ ഈ റിസ്‌ക് എടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വം തന്നെ നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്.

നാല് സ്ഥാനാര്‍ത്ഥികള്‍

നാല് സ്ഥാനാര്‍ത്ഥികള്‍

ഓരോ മണ്ഡലത്തിലും നാല് വീതം സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ജനപ്രീതി ഉള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം ശിവസേനയുമായി സഖ്യം ഉണ്ടാവില്ലെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ വരെ സ്ഥാനാര്‍ത്ഥി പട്ടികയുടെ ഭാഗമായിട്ടുണ്ട്. ദേശീയ ശ്രദ്ധ ഉള്ളവരെയല്ല, മറിച്ച് പ്രാദേശിക രാഷ്ട്രീയം നന്നായി അറിയുന്നവരെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്.

പുതുമുഖങ്ങള്‍ വരും

പുതുമുഖങ്ങള്‍ വരും

ഇപ്പോഴുള്ള എംപിമാരെല്ലാം മോശം പ്രതിച്ഛായ ഉള്ളവരാണെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. ഇവര്‍ ഇനിയും മത്സരിച്ചാല്‍ ബിജെപിയുടെ സീറ്റ് വലിയ രീതിയില്‍ കുറയും. ഇതിനെ ഇല്ലാതാക്കാന്‍ 48 സീറ്റിലും പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് തീരുമാനം. നേരത്തെ ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ നേതാക്കളെയെല്ലാം ബിജെപി തഴഞ്ഞിരുന്നു. ഇത് വലിയ നേട്ടം ബിജെപിക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. രാജ്യത്ത് എല്ലായിടത്തും ഇത്തവണ പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കുമെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്.

അവസാനത്തെ നീക്കം

അവസാനത്തെ നീക്കം

ശിവസേനയെ പിളര്‍ക്കാനാണ് ബിജെപി അവസാനമായി ശ്രമിക്കുന്നത്. സഖ്യം സാധ്യമായില്ലെങ്കില്‍ മാത്രമാണ് ഇത്. ശിവസേനയുടെ സിറ്റിംഗ് എംപിമാരെ ബിജെപി പാളയത്തില്‍ എത്തിച്ച് മത്സരിപ്പിക്കാനാണ് അമിത് ഷായുടെ നീക്കം. അഞ്ച് ശിവസേന എംപിമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം ബിജെപി നിലവില്‍ പത്ത് എംപിമാരെയാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ സീറ്റുകളില്‍ ശിവസേന എംപിമാരെ മത്സരിപ്പിക്കാനാണ് നീക്കം.

രാഹുലിന്റെ റാലിയില്‍ വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും, പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്!!രാഹുലിന്റെ റാലിയില്‍ വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും, പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്!!

English summary
bjp readies plan b for tough sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X