കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം | Oneindia Malayalam

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമായിരുന്നു തെലങ്കാന. ഭരണകക്ഷിയായ ടിആര്‍എസ് തന്നെയായിരുന്നു എല്ലാവരുടെയും എതിരാളി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി സഖ്യവും ബിജെപിയും കൊമ്പുകോര്‍ത്തപ്പോള്‍ ത്രികോണ മല്‍സരത്തിനാണ് തെലങ്കാന വേദിയായത്.

ടിആര്‍എസിനെതിരെ ശക്തമായി കടന്നാക്രമിച്ചാണ് ബിജെപി പ്രചാരണം നടത്തിയത്. ടിആര്‍എസില്‍ കുടുംബ വാഴ്ചയാണെന്നും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി മലക്കംമറിഞ്ഞിരിക്കുകയാണ്. ടിആര്‍എസിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

ടിആര്‍എസ് തന്നെ

ടിആര്‍എസ് തന്നെ

തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി സഖ്യത്തിനും സാധ്യത കല്‍പ്പിക്കുന്ന പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. തൂക്കുസഭയാകുമെന്ന പ്രവചനവുമുണ്ട്. ഈ സാധ്യതയാണ് ബിജെപി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

119 അംഗ നിയമസഭ

119 അംഗ നിയമസഭ

119 അംഗ നിയമസഭയാണ് തെലങ്കാനയില്‍. 60 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരിക്കാം. എന്നാല്‍ ടിആര്‍എസിനും കോണ്‍ഗ്രസ് സഖ്യത്തിനും നേരിയ മുന്‍തൂക്കമാണ് എക്‌സിറ്റ് പോളുകള്‍ കല്‍പ്പിക്കുന്നത്. ചിലപ്പോള്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. തൂക്കുസഭ വന്നാല്‍ ബിജെപി ടിആര്‍എസിനെ പിന്തുണയ്്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മണിക്കൂറുകള്‍ മാത്രം

മണിക്കൂറുകള്‍ മാത്രം

വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്. മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപി നിലപാട് മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ ട്രെന്‍ഡ് നോക്കിയാണ് ബിജെപി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയതും തീരുമാനമെടുത്തതും. ടിആര്‍എസും ബിജെപിയും ഒന്നിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇരുകക്ഷികളും ഒന്നായിരിക്കുമെന്നും കോണ്‍ഗ്രസ് പ്രവചിച്ചിരുന്നു.

എല്ലാം മാറുന്നു

എല്ലാം മാറുന്നു

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേരത്തെ പറഞ്ഞ കാര്യമാണ് പുലരാന്‍ പോകുന്നത്. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നിയമസഭയുടെ കാലാവധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുണ്ട്.

സാഹചര്യം മുതലെടുക്കാന്‍

സാഹചര്യം മുതലെടുക്കാന്‍

എന്നാല്‍ സംസ്ഥാനത്തെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ടിആര്‍എസ് നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ബിജെപിക്കൊപ്പം ചേര്‍ന്നേക്കും. ഈ സാഹചര്യം മുസ്ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കാതെ പോകുമോ എന്ന ആശങ്ക ടിആര്‍എസിനുണ്ട്. ടിആര്‍എസ് ലക്ഷ്യം മറ്റുചിലതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിആര്‍എസിന് രഹസ്യനീക്കമോ?

ടിആര്‍എസിന് രഹസ്യനീക്കമോ?

നേരത്തെ തിരഞ്ഞെടുപ്പ് നേരിടുക. ബിജെപിയുമായി ഐക്യപ്പെടില്ല എന്ന് ന്യൂനപക്ഷങ്ങളെ ബോധിപ്പിക്കുക. സംസ്ഥാന ഭരണം പിടിക്കുക. ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന ജനവിധി തേടുക. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണകക്ഷിയാകുക. ഇതാണ് ടിആര്‍എസ് നീക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോദിയെ കണ്ടതിന് പിന്നില്‍

മോദിയെ കണ്ടതിന് പിന്നില്‍

നിയമസഭ പിരിച്ചുവിടുന്നതിന് മുമ്പ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു ദില്ലിയിലെത്തി മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐക്യപ്പെടാമെന്ന് ധാരണയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. നിയമസഭ പിരിച്ചുവിടുന്ന കാര്യം ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ പറയുന്നു

സംസ്ഥാന അധ്യക്ഷന്‍ പറയുന്നു

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ടിആര്‍എസും എതിര്‍ചേരിയിലാണ് മല്‍സരിച്ചത്. ഫലം വരുന്നതിന് മുമ്പേ ബിജെപി ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തൂക്കുസഭ വന്നാല്‍ ടിആര്‍എസിന് പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപാധി ഇതാണ്

ഉപാധി ഇതാണ്

ഉപാധികളോടെയാണ് ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നത്. ടിആര്‍എസ് അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎമ്മുമായി ബന്ധം ഒഴിവാക്കണമെന്നാണ് നിബന്ധന. കോണ്‍ഗ്രസിനും എംഐഎമ്മിനും പിന്തുണയില്ലെന്നും ടിആര്‍എസിനെ മാത്രമേ പിന്തുണയ്ക്കൂവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

ഉവൈസി വോട്ട് പിടിച്ചിരുന്നു

ഉവൈസി വോട്ട് പിടിച്ചിരുന്നു

ടിആര്‍എസും എംഐഎമ്മും തമ്മില്‍ സഖ്യമില്ല. എന്നാല്‍ മിക്ക കാര്യങ്ങളിലും ഇരുപാര്‍ട്ടികളും സഹകരിക്കാറുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ടിആര്‍എസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഉവൈസി വോട്ട് പിടിച്ചിരുന്നു. ടിആര്‍എസ് ജയിക്കുമെന്നും ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുമെന്നുമാണ് എംഐഎം നേതാക്കള്‍ പറയുന്നത്.

ബിജെപി നിര്‍ണായക ശക്തി

ബിജെപി നിര്‍ണായക ശക്തി

ടിആര്‍എസിന് കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ് മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 2014ല്‍ ബിജെപി 45 സീറ്റില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രമാണ്. ടിഡിപിയുമായി സഖ്യം ചേര്‍ന്നാണ് അന്ന് മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ ടിഡിപി കോണ്‍ഗ്രസ് പക്ഷത്താണ്. ടിആര്‍എസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പര്യാപ്തമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയുടെ സാന്നിധ്യം നിര്‍ണായകമാകും.

മോഹം പൊലിയാനും സാധ്യത

മോഹം പൊലിയാനും സാധ്യത

ബിജെപിക്ക് അഞ്ചിനും ഏഴിനുമിടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. എന്നാല്‍ 10-12 സീറ്റ് ലഭിക്കുമെന്നാണ് ബിജെപിയുടെ വാദം. ബിജെപി പ്രതീക്ഷിച്ച സീറ്റ് ലഭിച്ചാല്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരണത്തില്‍ പാര്‍ട്ടി കിങ് മേക്കറാകും. ടിഡിപി കോണ്‍ഗ്രസ് സഖ്യത്തിന് 60ല്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ ബിജെപി മോഹം പൊലിയുകയും ചെയ്യും.

ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

English summary
BJP ready to back TRS minus MIM if House is hung
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X