കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചില്ലറക്കളിയല്ല!! ബിജെപിയുടെ ഖജനാവിലേക്ക് എത്തിയത് 742 കോടി!! കണക്ക് പുറത്ത്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് ഇരട്ടിയലധികം സംഭാവനയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് (എ‌ഡി‌ആർ) ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Recommended Video

cmsvideo
BJP collected 742 crore Rupees for lok sabha election | Oneindia Malayalam

2018-19 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികളുടെ ആകെ സംഭാവന 481.77 കോടി വർധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 സാമ്പത്തിക വർഷത്തേക്കാൾ ഏകദേശം 103 ശതമാനത്തിന്‍റെ വര്‍ധനവ്. ഇത്തവണയും ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിരിക്കുന്നത്.

 ഖജനാവ് നിറഞ്ഞ് ബിജെപി

ഖജനാവ് നിറഞ്ഞ് ബിജെപി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 70 ശതമാനം വര്‍ധനവാണത്രേ ബിജെപിയുടെ ഖജനാവില്‍ ഉണ്ടായിരിക്കുന്നത്. 2018-19 കാലയളവില്‍ ബിജെപിക്ക് ലഭിച്ചത് 742.15 കോടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 305.11 കോടിയാണ് അധികമായി ലഭിച്ചത്.

 കോര്‍പ്പറേറ്റ് മേഖല

കോര്‍പ്പറേറ്റ് മേഖല

2017-18 കാലത്ത് 437.04 കോടിയാണ് ബിജെപിക്ക് ലഭിച്ച സംഭവാന. കോർപ്പറേറ്റ് ബിസിനസ് മേഖലകളിൽ നിന്നുള്ള 1,575 സംഭാവനകളില്‍ നിന്ന് മാത്രം ലഭിച്ചത് 698.092 കോടി രൂപയാണ്. 2,741 വ്യക്തിഗത സംഭാവനകളിലൂടെ 41.70 കോടി രൂപയും ലഭിച്ചു.

 മൂന്നിരട്ടി അധികം

മൂന്നിരട്ടി അധികം

കോണ്‍ഗ്രസ്, എൻ‌സി‌പി, സി‌പി‌ഐ, സി‌പി‌എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ തുകയുടെ മൂന്നിരട്ടിയിലധികം തുകയാണ് ബിജെപിക്ക് മാത്രം ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ബിജെപിക്ക് താഴെ കോണ്‍ഗ്രസ് ആണ്.

 കോണ്‍ഗ്രസിനും കൂടി

കോണ്‍ഗ്രസിനും കൂടി

കോണ്‍ഗ്രസ് ലഭിച്ചത് 148 കോടിയാണ്. അതായത് 2016-17 കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 26 കോടി അധികം. 457 ശതമാനം വര്‍ധനവ്. 605 സംഭാവനകളിലൂടെയാണ് കോണ്‍ഗ്രസിന് 148 കോടി ലഭിച്ചത്.

 കോര്‍പ്പറേറ്റുകളില്‍ നിന്ന്

കോര്‍പ്പറേറ്റുകളില്‍ നിന്ന്

ഇതില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള 122 സംഭാവനകള്‍ വഴി കോണ്‍ഗ്രസിന് ലഭിച്ചത് 122.5 കോടിയും 482 വ്യക്തിഗത സംഭാവനകള്‍ വഴി പാര്‍ട്ടിക്ക് ലഭിച്ചത് 25.39 കോടി രൂപയുമാണ്.

 പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് വഴി

പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് വഴി

പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് വഴി ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവർക്ക് 455.15 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ട്രസ്റ്റ് ബിജെപിക്ക് 356.535 കോടി രൂപയും (പാർട്ടിക്ക് ലഭിച്ച മൊത്തം ഫണ്ടിന്റെ 48.04 ശതമാനം) കോൺഗ്രസിന് 55.629 കോടി രൂപയും (37.44 ശതമാനം)ആണ് സംഭാവന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
BJP recieved 742 crore ahead of Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X