മേഘ്നയുടെ നഗ്നപിന്തുണ ബിജെപിക്ക് വേണ്ട
മുംബൈ: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരകൊണ്ട് നഗ്നത മറച്ച് നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് സുന്ദരിയായ മേഘ്ന പട്ടേല്‍ പുലിവാല് പിടിക്കുമോ. സംഗതി മോദിയെ ആര് സപ്പോര്‍ട്ട് ചെയ്യുന്നതും ബി ജെ പിക്ക് ഇഷ്ടമാണെങ്കിലും ഇത് മാതിരിയുള്ള അശ്ലീലങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ല എന്നാണ് മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കള്‍ പറയുന്നത്.
നരേന്ദ്ര മോദിയുടെ പേരില്‍ ചുളുവില്‍ പ്രശസ്തയാകാന്‍ വേണ്ടി മേഘ്ന പട്ടേല്‍ നടത്തിയ കലാപരിപാടിയാണ് ഈ ഫോട്ടോഷൂട്ട് എന്നും ആരോപണമുണ്ട്. അല്ലാതെ മോദിയെ പിന്തുണയ്ക്കാനാണെങ്കില് വേറെ എന്തൊക്കെ വഴികളുണ്ട്. മോദിയുടെ ഒരു റാലിയില്‍ പങ്കെടുത്തുകൂടെ, നഗ്നയായി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കണോ. ഇങ്ങനെ പോകുന്നു മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കളുടെ ചോദ്യങ്ങള്‍.

മേഘ്ന പട്ടേലിന്റെ പ്രവൃത്തിയെ പാര്‍ട്ടി അപലപിക്കുന്നതായി പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. പാര്‍ട്ടിയെ അപമാനപ്പെടുത്താന്‍ ശ്രമിക്കുന്ന മോഡലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി വാങ്ങാനും നേതാക്കള്‍ക്ക് പദ്ധതിയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ബി ജെ പി നിയമ നടപടി സ്വീകരിക്കുന്ന ആദ്യ മോഡലാകും മേഘ്ന പട്ടേല്‍.
പക്ഷേ തന്റെ പിന്തുണ അശ്ലീലമായിപ്പോയി എന്ന് സമ്മതിക്കാന്‍ മേഘ്ന പട്ടേല്‍ എന്തായാലും തയ്യാറല്ല. വര്‍ത്തമാനകാലത്തിന്റെ വക്താവാണ് മോദി. ധീരതയുടെ പ്രതീകമാണ് അദ്ദേഹം. ജനങ്ങളുടെ ഹൃദയങ്ങളില്‍ മികച്ചൊരു സ്ഥാനം തന്നെയുണ്ട് അദ്ദേഹത്തിന്. ആത്മാര്ഥമായിത്തന്നെയാണ് താന്‍ മോദിയെ പിന്തുണയ്ക്കുന്നത്. പോരാത്തതിന് നഗ്നയായിട്ടല്ല താന്‍ ഫോട്ടോഷൂട്ടിന് നിന്നത്. വസ്ത്രം ധരിച്ചു തന്നെയാണ് - താരം പറയുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications