ബംഗാള്‍ അധ്യക്ഷനെ തള്ളി ബിജെപി... ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന, ദിലീപ് ഘോഷിന് കുരുക്ക് മുറുകുന്നു
കൊല്‍ക്കത്ത: പ്രതിഷേധക്കാരെ പട്ടിയെ പോലെ വെടിവെച്ച് കൊന്നെന്ന ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയെ തള്ളി ബിജെപി. തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് ഇതെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു. ബിജെപിക്ക് ഈ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ല. ദീലീപ് ഘോഷിന്റെ ഭാവനയാണ് യുപിയിലും അസമിലും ബിജെപി സര്‍ക്കാരുകള്‍ ജനങ്ങളെ വെടിവെച്ച് കൊല്ലുന്നുവെന്നതെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

അതേസമയം ദിലീപ് ഘോഷ് പ്രസ്താവനയില്‍ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ മമത ബാനര്‍ജി എന്തുകൊണ്ട് വെടിവെക്കാന്‍ ഉത്തരവിടുന്നില്ലെന്നും, ലാത്തിച്ചാര്‍ജ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍, റെയില്‍വേയുടെ വസ്തുവകകളും പൊതുഗതാഗതവും നശിപ്പിക്കുന്നതായും ദിലീപ് ഘോഷ് ആരോപിച്ചിരുന്നു.
പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നവരുടെ പിതാവിന്റെ സ്വത്തുക്കളാണെന്ന് കരുതിയാണോ അത് തകര്‍ക്കുന്നത്. നികുതി നല്‍കുന്നവരുടെ പണം കൊണ്ടുണ്ടാക്കിയ പൊതു സ്വത്താണ് ഇത്. ഉത്തര്‍പ്രദേശിലെയും അസമിലെയും കര്‍ണാടകത്തിലെയും സര്‍ക്കാരുകള്‍ കൃത്യമായ കാര്യമാണ് ചെയ്തത്. അവര്‍ ഈ ദേശദ്രോഹികളെ വെടിവെച്ച് കൊന്നെന്നും, അത് അഭിനന്ദനാര്‍ഹമാണെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു.
ഹിന്ദുക്കളെും ബംഗാളികളെയും എതിര്‍ക്കുന്നവരെ ഓര്‍ത്തിരിക്കുക. ഇത് വെറും ഒരു കോടി പേരുടെ കാര്യമാണ്. അവര്‍ നമ്മുടെ പണം കൊണ്ടാണ് ജീവിക്കുന്നത്. പൊതു മുതല്‍ നശിപ്പിക്കുന്നവരെ യാതൊന്നും നോക്കാതെ വെടിവെച്ച് കൊല്ലണം. ഉത്തര്‍പ്രദേശിലെ അതേ രീതിയാണ് ബംഗാളിലും പ്രയോഗിക്കേണ്ടത്. അവര്‍ ഈ രാജ്യത്ത് ജീവിച്ച്, എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്, അതേ രാജ്യത്തിന്റെ തന്നെ പൊതുമുതലുകള്‍ നശിപ്പിക്കുകയാണ്. ഹിന്ദു ബംഗാളികളുടെ താല്‍പര്യമാണ് ഇത്തരക്കാര്‍ അട്ടിമറിക്കുന്നതെന്നും ദിലീപ് ഘോഷ് ആരോപിച്ചു.












Click it and Unblock the Notifications