കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുദ്ധജലം, 10 ലക്ഷം തൊഴിൽ അവസരങ്ങൾ, 2 രൂപയ്ക്ക് ഗോതമ്പ്, വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രിക

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ശുദ്ധമായ കുടിവെള്ളം, ദരിദ്രർക്ക് 2 രൂപയ്ക്ക് ഗോതമ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് 'സങ്കൽപ് പത്ര്' എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിലുള്ളത്.

പൗരത്വ പ്രക്ഷോഭത്തില്‍ നിതീഷിന് നന്ദി പറഞ്ഞ് കനയ്യകുമാര്‍, ബിജെപിക്ക് അമ്പരപ്പ്, കാരണം ഇതാണ്പൗരത്വ പ്രക്ഷോഭത്തില്‍ നിതീഷിന് നന്ദി പറഞ്ഞ് കനയ്യകുമാര്‍, ബിജെപിക്ക് അമ്പരപ്പ്, കാരണം ഇതാണ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ദില്ലിയിൽ അഴിമതി രഹിത സർക്കാർ ഭരണം നടത്തുമെന്ന് ഉറപ്പുവരുത്തുമെന്നും അടുത്തിടെ സർക്കാർ നിയമവിധേയമാക്കിയ അനധികൃത കോളനികളുടെ വികസനത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുമെന്നും ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി വ്യക്തമാക്കി.

bjp

ബിജെപി അധികാരത്തിൽ എത്തിയാൽ ദില്ലിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ടാങ്കറുകളെ ആശ്രയിക്കുന്നതിന് പകരം ടാപ്പുകളിൽ ശുദ്ധജലം എത്തിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളായ ആയുഷ്മാൻ യോജന, പ്രധാൻമന്ത്രി ആവാസ് യോജന, കിസാൻ സമ്മാൻ യോജന തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആം ആദ്മി സർക്കാരിന്റെ സൗജന്യ ജലവിതരണം, സൗജന്യ വൈദ്യുതി തുടങ്ങിയ വാദ്ഗാനങ്ങൾ ദില്ലിയുടെ വികസനത്തിന് സഹായിക്കില്ലെന്നും ഫലപ്രദമായ നടപടികളാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് 2 ലക്ഷം രൂപ, കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് സൗജന്യ ഇലക്ട്രിക് സ്കൂട്ടർ.

വിധവകൾക്ക് പെൺമക്കളുടെ വിവാഹ ആവശ്യത്തിന് 51,000 രൂപ, 9-ാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, സ്ത്രീ സുരക്ഷയ്ക്കായി റാണി ലക്ഷ്മി ബായി പദ്ധതി, അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ.

English summary
BJP released manifesto for Delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X