Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗഡ്കരി നാഗ്പൂരില്‍; പിയൂഷ് ഗോയല്‍ മുംബൈ നോര്‍ത്തില്‍... വയനാട് ഒഴിച്ചിട്ട് ബിജെപി രണ്ടാം പട്ടിക

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് മണ്ഡലത്തില്‍ ആര് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. മുതിര്‍ന്ന ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, രാജവച്ച ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍ എന്നിവര്‍ രണ്ടാം പട്ടികയില്‍ ഇടംപിടിച്ചു.

72 സ്ഥാനാര്‍ഥികളാണ് പാര്‍ട്ടി ഇന്ന് പുറത്തിറക്കിയ പട്ടികയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഗഡ്കരിയും പിയൂഷ് ഗോയലും ജനവിധി തേടുന്നത്. നാഗ്പൂര്‍ സിറ്റിങ് എംപിയായ നിതിന്‍ ഗഡ്കരി ഇവിടെ തന്നെ മല്‍സരിക്കും. പിയൂഷ് ഗോയല്‍ മുംബൈ നോര്‍ത്തിലും. ഹരിയാനയിലെ കര്‍ണല്‍ മണ്ഡലത്തിലാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മല്‍സരിക്കുക.

bjp-candidate

മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ പുതിയ മുഖം ഖട്ടര്‍ ആണ്. അദ്ദേഹം ഇതുവരെ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. പത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. 2019ല്‍ ഇവിടെ ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഖട്ടറും സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ.

ഗുജറാത്തിലെ ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പ്രമുഖ നേതാക്കളെല്ലാം പുതിയ പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഹാവേരിയില്‍ നിന്ന് ജനവിധി തേടും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധര്‍വാഡ് മണ്ഡലത്തില്‍ നിന്നും ബിഎസ് യെഡിയൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ശിവമോഗ മണ്ഡലത്തിലും മല്‍സരിക്കും.

ഉഡുപ്പി സിറ്റിങ് എംപി ശോഭ കരന്ദ്‌ലജെ ബെംഗളൂരു നോര്‍ത്തില്‍ മല്‍സരിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത് ഡോ. സിഎന്‍ മഞ്ജുനാഥ് ആണ്. ബെംഗളൂരു സെന്‍ട്രലില്‍ സിറ്റിങ് എംപി പിസി മോഹന്‍, ബെംഗളൂരു സൗത്തില്‍ സിറ്റിങ് എംപി തേജസ്വി സൂര്യ എന്നിവര്‍ മല്‍സരിക്കും.

കേരളത്തില്‍ ബിജെപി നാല് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. എന്‍കെ പ്രേമചന്ദ്രനും മുകേഷും ഏറ്റുമുട്ടുന്ന കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ അറിയേണ്ടത്. 2019ല്‍ ബിഡിജെഎസ് മല്‍സരിച്ച സീറ്റാണ് വയനാട്. ഇത്തവണ രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്ന സാഹചര്യത്തില്‍ ബിജെപി മണ്ഡലം ഏറ്റെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+