ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികെ ബിജെപി പുറത്തിറക്കി. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിയ്ക്കും. കാസര്‍കോട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എറണാകുളത്ത് എ എന്‍ രാധാകൃഷ്ണന്‍ എന്നിവരും മത്സരിയ്ക്കും.
ആദ്യ മൂന്ന് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. 52 സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഉള്ളത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരയ ബിഎസ് യെദ്യൂരപ്പയും സദാനന്ദഗൗഡയും പട്ടികയിലുണ്ട്. യെദ്യൂരപ്പ ഷിമോഗയിലും സദാനന്ദഗൗഡ ബാംഗ്ലൂര്‍ നോര്‍ത്തിലും മത്സരിയ്ക്കും.

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 20 ലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പട്ടിക അടുത്തയാഴ്ച ഇറക്കുമെന്ന് ബിജെപി അറിയിച്ചു.












Click it and Unblock the Notifications