കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് തിവാരി തെറിച്ചു... തോല്‍വിയില്‍ ദില്ലി ബിജെപിയില്‍ അഴിച്ചുപണി, വരുന്നത് മുന്‍ മേയര്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപി ദില്ലി ഘടകത്തില്‍ കാര്യമായ അഴിച്ചുപണി. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ നീക്കി. ദില്ലിയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് മാറ്റം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് മാറ്റം പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ദില്ലി ഘടകത്തില്‍ തിവാരിക്കെതിരെ ശക്തമായ വികാരമുണ്ടായിരുന്നു. അദ്ദേഹം പ്രചാരണം നയിച്ച രീതി ശരിയായില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു. അതേസമയം പുതിയ പ്രസിഡന്റായി ആദേഷ് കുമാര്‍ ഗുപ്തയെ നിയമിച്ചിട്ടുണ്ട്. ബിജെപി വീണ്ടും തിരഞ്ഞെടുപ്പ് മൂഡിലേക്ക് എത്തിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദില്ലിയില്‍ ശക്തമായ നേതൃത്വം വേണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.

1

ഉത്തര ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറായിരുന്നു ആദേഷ് കുമാര്‍ ഗുപ്ത. ജനപ്രീതി കൂടി കണക്കിലെടുത്താണ് ഗുപ്തയെ നിയമിച്ചത്. നേരത്തെ ബിജെപി എഎപിയോട് തോറ്റ പശ്ചാത്തലത്തില്‍ താന്‍ രാജിവെക്കുകയാണെന്ന് തിവാരി പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിരുന്നില്ല. നിലവില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇതും കൂടി കണക്കിലെടുത്താണ് മാറ്റം. നിലവില്‍ ബിജെപിയുടെ എംപിയാണ് മനോജ് തിവാരി. മറ്റ് സംസ്ഥാനങ്ങളിലും ബിജെപി മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ദില്ലിയില്‍ തിവാരിയുടെ ഇടപെടല്‍ നേരത്തെ ആര്‍എസ്എസിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.

അതേസമയം ഛത്തീസ്ഗഡില്‍ ആദിവാസി നേതാവ് വിഷ്ണു ദേവ് സായിനെയാണ് പുതിയ അധ്യക്ഷനായി നിയമിച്ചത്. ബിജെപി കോണ്‍ഗ്രസിന് മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഛത്തീസ്ഗഡിലെ മാറ്റത്തിന് കാരണം. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു വിഷ്ണു ദേവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ, സിറ്റിംഗ് എംപിമാരെ ആരെയും വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു. വിക്രം ഉസേണ്ടിക്ക് പകരക്കാരനായിട്ടാണ് വിഷ്ണു ദേവ് എത്തുന്നത്.

മണിപ്പൂരിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. തികേന്ദ്ര സിംഗാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍. അതേസമയം മാര്‍ച്ചില്‍ വരേണ്ട മാറ്റമായിരുന്നു ഇത്. എന്നാല്‍ കൊറോണവൈറസി നെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. ബിജെപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിലാണ് ബിജെപി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോക്ഡൗണ്‍ ഇളവ് വന്നതോടെ നിതീഷ് കുമാറുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അസമിലെ തിരഞ്ഞെടുപ്പും ബിജെപിയുടെ പരിഗണനയിലുള്ള വിഷയമാണ്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

English summary
bjp replaces manoj tiwari, adesh kumar new delhi bjp chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X