കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മുസ്ലിം നേതാവിന്റെ പുതിയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് ബിജെപി; മമതയ്ക്ക് തിരിച്ചടി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. അബ്ബാസ് സിദ്ദീഖി എന്ന 34കാരനായ മതനേതാവാണ് പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യന്‍ സെക്യുലന്‍ ഫ്രണ്ട് (ഐഎസ്എഫ്) എന്നാണ് പാര്‍ട്ടിയുടെ പേര്. ഹൂഗ്ലി ജില്ലയിലെ ഫുര്‍ഫുറ ശെരീഫ് എന്ന ദര്‍ഗയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് സിദ്ദീഖി. അതുകൊണ്ടുതന്നെ പുതിയ പാര്‍ട്ടി മുസ്ലിങ്ങള്‍ക്കിടയില്‍ വേഗത്തില്‍ വേരോടാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

a

മുസ്ലിങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ പാര്‍ട്ടി എന്ന് അബ്ബാസ് സിദ്ദീഖി പറയുന്നു. അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആശങ്കയോടെയാണ് ഈ നീക്കം കാണുന്നത്. കാരണം, മമതയെ ഇതുവരെ പിന്തുണച്ചവരാണ് മുസ്ലിങ്ങള്‍. ഇനി ഈ വോട്ടുകള്‍ തൃണമൂലില്‍ നിന്ന് അകലുമോ എന്നാണ് അവരുടെ ആശങ്ക. തൃണമൂലിന്റെ വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്ക് നേട്ടമാകും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് ബംഗാളില്‍ ഏറ്റുമുട്ടുന്നത്.

6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി

ബിജെപിയെ തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് പിടിച്ചത് ഇതിന് തെളിവാണെന്നും സിദ്ദീഖ് പറഞ്ഞു. മമത അധികാരത്തിലെത്തിയപ്പോള്‍ മുസ്ലിങ്ങള്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 15 ശതമാനം തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനത്തിലും സംവരണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഞങ്ങള്‍ അന്ന് മമതയെ വിശ്വസിച്ചു. അവരെ പിന്തുണയ്ക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ഒരു മാറ്റവുമുണ്ടായില്ല. മുസ്ലിങ്ങളെ വഞ്ചിക്കുകയാണ് മമത ചെയ്തത്. അതുകൊണ്ടാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും അബ്ബാസ് സിദ്ദീഖ് പറയുന്നു. ഇദ്ദേഹവുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ശ്രമിക്കുന്നത്. ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ വേറിട്ട രീതിയിലാണ് ബിജെപി ഈ സംഭവ വികാസങ്ങളോട് പ്രതികരിച്ചത്. മുസ്ലിംവോട്ട് തൃണമൂലിന്റെ കുത്തകയാണെന്ന് അവര്‍ കരുതിയിട്ടുണ്ടോ. ബംഗാളിലെ മുസ്ലിങ്ങള്‍ വളരെ പിന്നാക്കമാണ്. സച്ചാര്‍ കമ്മിറ്റി ഇക്കാര്യം കണ്ടെത്തിയതാണ്. ജനാധിപത്യത്തില്‍ ആര്‍ക്കും പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

Recommended Video

cmsvideo
Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalam

English summary
Muslim Leader in Bengal Forms new Political Party as Indian Secular Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X