Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണ റണാവത്തിനെതിരെ ബിജെപിയിലും എതിർപ്പ്; നിയമ നടപ‌ടി എടുക്കണമെന്ന് ‍ഡൽഹി ബിജെപി പ്രതിനിധി

കങ്കണ റണാവത്തിനെതിരെ ബിജെപിയിലും എതിർപ്പ്; നിയമ നടപ‌ടി എടുക്കണമെന്ന് ‍ഡൽഹി ബിജെപി പ്രതിനിധി

ന്യൂഡൽഹി; ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ഇന്ത്യ നേടിയത് ഭിക്ഷയാണെന്നും എന്നാൽ അത് സ്വാതന്ത്ര്യമല്ലെന്നും ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ വിവാദം കടുക്കുന്നു. കങ്കണയുടെ ഈ പ്രസ്താവന സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അപമാനിക്കുന്നതാണെന്നും അവർക്കെതിരെ നടപടി വേണമെന്നും കാണിച്ച് ഡൽഹിയിലെ ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ രംഗത്തെത്തി.

kangana

റണാവത്തിന്റെ ഈ പ്രസ്ഥാവനയുടെ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ നിരവധി പേരാണ് താരം പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയത്... വീഡിയോയിൽ, 1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് "ഭിക്ഷ"യാണെന്ന് താരം പറയുന്നത് കേൾക്കുന്നു... "അത് സ്വാതന്ത്ര്യമല്ല, മറിച്ച് 'ഭിക്ഷ ആയിരുന്നു... സ്വാതന്ത്ര്യം 2014 ൽ വന്നു..." നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന വർഷത്തെ പരാമർശിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.

''ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലും സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തിൽ നിന്നുള്ളയാളെന്ന നിലയിലും ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്ന കങ്കണയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ദുരപയോ​ഗവും സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാ​ഗത്തിന് നേരെയുള്ള അപമാനവുമായാണ് ഞാൻ കാണുന്നത്,'' പ്രവീൺ ശങ്കർ ട്വീറ്റ് ചെയ്തു. പ്രസ്താവനയ്ക്കെതിരെ നിയമനടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെ‌ട്ടു.

ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിയെ ശ്രദ്ധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... പ്രവീൺ ശങ്കർ തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. എന്നാൽ, താൻ പറഞ്ഞത് മോശമാണെന്നുളള വ്യവസ്ഥയുണ്ടെങ്കിൽ നിയമപ്രകാരം തനിക്കെതിരെ നടപടിയെടുക്കണമെന്നും കപൂർ പറഞ്ഞു. "ഓരോ സ്വാതന്ത്ര്യ സമര സേനാനിയുടെയും കുടുംബത്തിനും ഈ പ്രസ്താവനയിൽ വേദന അനുഭവപ്പെടുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ദുരുപയോഗമാണെന്നും," അദ്ദേഹം പറഞ്ഞു.

അതേസമയം, സവർക്കറുൾപ്പെ‌ടെയുള്ളവരാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേ‌ടാൻ വേണ്ടി പൊരുതിയവരെന്നും കോൺ​ഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു. താരത്തന്റെ ഈ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി ജെ പി എം പി വരുണ്‍ ഗാന്ധിയും രം​ഗത്ത് വന്നിരുന്നു. താരത്തിന്റെ ഈ പ്രസ്താവനയെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.

ഒന്നുകിൽ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണ് ഇത്. താരത്തിന്റെ ഈ ചിന്തയെ ഞാന്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്,' എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+