കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെ മരുമകളായാലും നിയമത്തിന് വിഷയമല്ല- ഇതാ സോണിയ്ക്ക് ചുട്ട മറുപടി

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേസില്‍ സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് ബിജെപിയുടെ ചുട്ടമറുപടി. താന്‍ ഇന്ദിര ഗാന്ധിയുടെ മരുമകളാണ്, തനിയ്ക്ക് ഒരു ഭയവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സോണിയ പറഞ്ഞത്.

ആരുടെ മരുമകള്‍ എന്നത് നിയമത്തിന് ഒരു പ്രശ്‌നമേ അല്ലെന്നാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയ രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിനേയും മന്ത്രി വിമര്‍ശിച്ചു.

 ഈ കോണ്‍ഗ്രസ്സിനിതെന്ത് പറ്റി?

ഈ കോണ്‍ഗ്രസ്സിനിതെന്ത് പറ്റി?

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരാതിക്കാരെ കുറിച്ച് മാത്രം പറയുന്നത്? എന്തുകൊണ്ട് അഴിമതിയെ കുറിച്ച് പറയുന്നില്ല? എല്ലാം കോടതിയ്ക്ക് മുന്നിലുണ്ട്. ദില്ലി പോലീസോ, സിബിഐയോ, സര്‍ക്കാരോ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.

 മരുമകനായാലും മരുമകളായാലും

മരുമകനായാലും മരുമകളായാലും

ആര് , ആരുടെ മരുമകള്‍ ന്നെതോ, മരുമകന്‍ എന്നതോ നിയമത്തിന്റെ മുന്നില്‍ ഒരു വിഷയമേ അല്ലെന്നാണ് രവിശങ്കര്‍ പ്രസാദ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ മരുമകള്‍ പ്രയോഗത്തിനുള്ള മറുപടി.

ഇന്ദിരയല്ല സോണിയ

ഇന്ദിരയല്ല സോണിയ

ഇത് 2015 ആണ്, അല്ലാതെ 1967 ലെ ഇന്ത്യയല്ല. ഇന്ദിര ഗാന്ധിയല്ല സോണിയ ഗാന്ധി- രവിശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ തുടരുന്നു.

ബിജെപിയല്ല

ബിജെപിയല്ല

നാഷണല്‍ ഹെറാള്‍ഡ് കേസ് രജിസ്റ്റര്‍ ചെയ്തത് ബിജെപി സര്‍ക്കാരിന്റെ കാലത്തല്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികാരമോ... അല്ലേയല്ല

പ്രതികാരമോ... അല്ലേയല്ല

കേന്ദ്ര സര്‍ക്കാര്‍ പകതീര്‍ക്കുകയാണ് എന്നാണ് സോണിയയുടെ ആരോപണം. ഇതുവഴി കോണ്‍ഗ്രസ് ചെയ്യുന്ന അഴിമതിയെ മറച്ചുവയ്ക്കുകയാണെന്നാണ് രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. ടുജി കേസും, കല്‍ക്കരിപ്പാടം കുംഭകോണവും കോമണ്‍വെല്‍ത്ത് അഴിമതിയും ഒക്കെ പ്രതികാരമാണോ എന്ന് മറുചോദ്യം.

നാഷണല്‍ ഹെറാള്‍ഡ്

നാഷണല്‍ ഹെറാള്‍ഡ്

ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. ഈ പത്രം സോണിയയുടേയും രാഹുലിന്റെ നേതൃത്വത്തിലുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് ഏറ്റെടുത്തത് സംബന്ധിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്.

കോടതിയില്‍

കോടതിയില്‍

കേസില്‍ നേരിട്ട് ഹാജരാവാനാണ് കോടതി രാഹുലിനോടും സോണിയയോടും ആവശ്യപ്പെട്ടിട്ടുള്ളത്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിക്കിട്ടാന്‍ രണ്ട് പേരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി.

English summary
Slamming the Congress for disrupting Parliament to cover up its corruption, the Bharatiya Janata Party (BJP) on Tuesday said it has nothing to do with the National Herald case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X