ആകാംക്ഷയുടെ ഒരു ദിനം; ആത്മവിശ്വാസത്തില്‍ ബിജെപി
ഇന്നലെ അധികാരത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാരിന്റെ ആയുസ് നാളെ അറിയാം.സുപ്രീംകോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനെടുവിലാണ് നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.ഇത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഗുണകരവും.കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് എംഎല്‍എമാരെ ഹൈദ്രാബാദില്‍ നിന്ന് ബംഗളൂരുവില്‍ എത്തിക്കുവാനുള്ള സമയം ലഭിച്ചുമാത്രമല്ല എല്ലാ എംഎല്‍എമാരെയും നിയമസഭയിലെത്തിക്കുവാന്‍ ആവശ്യമായ സഹായം നല്‍കാന്‍ സുപ്രീകോടതി കര്‍ണാടക ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെങ്കിലും ബിജെപി ആത്മവിശ്വാസത്തിലാണ്.എംഎല്‍എ ശോഭാ കരന്തലജെ തങ്ങള്‍ക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും പാര്‍ട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടതിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ട്. നാളെ പിന്തുണ തെളിയിക്കാൻ തയാറാണെന്നും ട്വീറ്റിൽ പറയുന്നു.












Click it and Unblock the Notifications