മകളുടെ വിവാഹത്തിന്, ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത്; വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
ചണ്ഡിഗഡ്: പലതരത്തിലുള്ള വിവാഹ ക്ഷണക്കത്തുകള്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അതിന്റെ ഉള്ളടക്കം കൊണ്ടും, ഡിസൈനുകള്‍ കൊണ്ടും അവ സമൂഹ മാധ്യമങ്ങലിലുള്‍പ്പെടെ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ഹരിയാന സ്വദേശിയായ കര്‍ഷക നേതാവിന്റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നത്.
ഈ ക്ഷണക്കത്തിന്റെ ഉള്ളടക്കം തന്നെയാണ് ഇതിനെ വൈറലാക്കുന്നത്. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്ന് ക്ഷണക്കത്തില്‍ എടുത്ത് പറയുന്നു. വാര്‍ത്ത വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്തെന്നാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിലൂടെ കര്‍ഷക നേതാവിന്റെ കാര്‍ഷിക നിയമത്തോടുള്ള എതിര്‍പ്പും അത് കൊണ്ടുവന്ന ബിജെപി സര്‍ക്കാരിനോടുള്ള പ്രിഷേധവുമാണ് വ്യക്തമാകുന്നത്. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാറിന്റെ മകളുടെ വിവാഹ ക്ഷണക്കത്താണിത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹം. ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കരുത് എന്നാണ് കത്തില്‍ പറയുന്നത്. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി.

അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ഷിക നവിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് തന്നെയാണ് കാര്‍ഷിക നേതാക്കള്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്.
Recommended Video

എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് കാര്‍ഷക നേതാവ് രാജേഷ് ധങ്കാര്‍ പറയുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാര്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications