സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍!!ഞെട്ടി നേതൃത്വം
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യവും പ്രമേയത്തിനെ നിയമം പാസാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലാണ്.
Recommended Video
അതിനിടെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് ബിജെപിയുടെ നിയന്ത്രണത്തില്‍ ഉള്ള മുനിസിപ്പല്‍ കൗണ്‍സില്‍. മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

മഹാരാഷ്ട്രയില്‍
പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ശിവേസന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രമേയം പാസാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മുനിസിപ്പല്‍ കോര്പ്പറേഷന്
കോണ്‍ഗ്രസും എന്‍സിപിയും പ്രമേയത്തിന് വേണ്ടി ഉറച്ച് നില്ക്കുമ്പോള് പ്രമേയം പാസാക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. അതിനിടെയാണ് ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.

ഐകകണ്ഠ്യേന
പ്രഭാണി ജില്ലയിലുളള സേലു മുനിസിപ്പല്‍ കൗണ്‍സിലിലെ 27 അംഗങ്ങളും ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി 28 നാണ് പ്രമേയം പാസാക്കിയത്. കൗൺസിലർ റഹിം ഷെയ്ഖ് മുന്നോട്ടുവച്ച പ്രമേയം 28 അംഗ സഭ യാതൊരു എതിര്‍പ്പും കൂടാതെ പാസാക്കുകയായിരുന്നു.

പ്രമേയം
അതേസമയം രണ്ട് ശിവസേന കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.ഇന്ത്യൻ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ നിയമം. ഇത് മതേതര തത്വങ്ങള്‍ക്ക് എതിരാണ് പ്രമേയത്തില്‍ പറയുന്നു.

പൗരത്വം ഇല്ലാതാക്കും
പൗരത്വം തെളിയിക്കാൻ നിരവധി പുതിയ രേഖകൾ ഈ പുതിയ നിയമപ്രകാരം സമർപ്പിക്കേണ്ടതുണ്ട്. നിയമം നിരവധി പൗരന്മാരുടെ പൗരത്വം ഇല്ലാതാക്കും. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിയമം വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിഎഎയും എന്‍ആര്‍സിയും മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കരുത്, പ്രമേയത്തില്‍ പറയുന്നു.

പാസാക്കിയത്
സിഎഎ വിവേനചനപരമാണെന്ന് കൗണ്‍സലര്‍ റഹീം പ്രതികരിച്ചു. നിയമം സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയും ദുർബല വിഭാഗങ്ങളെയും ബാധിക്കും. അതുകൊണ്ടാണ് ബിജെപി അംഗങ്ങളായിട്ട് കൂടി തങ്ങള്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയതെന്ന് റഹീം പറഞ്ഞു. പ്രമേയത്തിനെതിരെ യാതൊരു എതിർപ്പുകളുമുണ്ടായില്ലെന്ന് ചെയര്മാന് വിനോദ് ബൊറാദേയും പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പ്
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് മുനിസിപ്പല്‍ കൗണ്‍സിലിലെ ചെയര്മാന് വിനോദ് ബൊറാദേ ഉള്‍പ്പെടെയുള്ള 17 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നത്.ജനശക്തി വികാസ് അഗാഡി അംഗങ്ങളായിരുന്നു ഇവര്‍. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഞെട്ടി ബിജെപി
ജിന്റൂര്‍-സേലു മേഖലയില്‍ നിന്നുള്ള മേഘന ബോര്ധികര് എംഎല്‍എയുടെ അടുത്ത അനുയായി ആണ് വിനോദ് ബൊറേദ്. അതേസമയം സിഎഎ അനുകൂല ക്യാമ്പെയ്നുകള്‍ ബിജെപി രാജവ്യാപകമായി നടപ്പാക്കുന്നതിനിടെയാണ് തങ്ങള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി തന്നെ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

മുസ്ലീം ഭൂരിപക്ഷ മേഖല
നേരത്തേ മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് ബിജെപി കൗണ്‍സിലര്‍മാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളില്‍ നിന്നുള്ള നേതാക്കളാണ് ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ടത്. ഇവര്‍ പിന്നീട് ശിവസേനയില്‍ ചേര്‍ന്നു.

മധ്യപ്രദേശില്‍ നിന്ന്
അതേസമയം പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമായിരിക്കുകയാണ്. നിയമത്തെ ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് നിരവധി പേര് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.മധ്യപ്രേദശില്‍ നിന്നാണ് ബിജെപി ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

പ്രാദേശിക നേതാക്കള്‍
മാത്രമല്ല വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും നിന്നും നിയമത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നിയമത്തെ എതിര്‍ത്ത് നാഗാലാന്റിലെ 22 ബിജെപി പ്രാദേശിക നേതാക്കള്‍ രാജിവച്ച് ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications