Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ കാവിമയം; രാജ്യത്ത് എത്ര സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ബിജെപി ഭരണം?

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപിയുടെ സ്വാധീനം വൻതോതിൽ വർധിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും നേരത്തെ തന്നെ കരുത്തുറപ്പിച്ച ബിജെപി ഇപ്പോൾ കിഴക്കൻ ഇന്ത്യയിലേക്കും തങ്ങളുടെ സാന്നിധ്യം ശക്തമായി വ്യാപിപ്പിച്ചിരിക്കുന്നു.

നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ ബിജെപിയോ ബിജെപി സഖ്യമോ ഭരണത്തിലുണ്ട്. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വരുമ്പോൾ 16 സംസ്ഥാനങ്ങളിലായിരുന്നു എൻഡിഎ ഭരണം. 2019ൽ ഇത് 18 ആയി ഉയർന്നു. ഇപ്പോൾ 2026ൽ എത്തുമ്പോൾ അത് 22 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

'ഒറ്റപ്പാലത്തെ എംഎൽഎ ആരോ ആവട്ടേ, എത്രയും പെട്ടെന്ന് മോദിജിയെ കാണും', വ്യക്തമാക്കി മേജർ രവി
'ഒറ്റപ്പാലത്തെ എംഎൽഎ ആരോ ആവട്ടേ, എത്രയും പെട്ടെന്ന് മോദിജിയെ കാണും', വ്യക്തമാക്കി മേജർ രവി

പശ്ചിമ ബംഗാളിൽ ബിജെപി കൈവരിച്ച മുന്നേറ്റമാണ് ഈ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. വർഷങ്ങളായി ബിജെപിക്ക് അധികാരം പിടിക്കാൻ കഴിയാതിരുന്ന ബംഗാളിൽ 200ന് മുകളിൽ സീറ്റുകൾ പിടിച്ചാണ് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ഇത് കിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയ ഗതി മാറ്റാൻ ബിജെപിയെ സഹായിച്ചു.

BJP

ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന പുതുച്ചേരിയിൽ എൻഡിഎ സഖ്യവും അസമിൽ ബിജെപിയും അധികാരം പിടിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി തങ്ങളുടെ മേധാവിത്വം നിലനിർത്തുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലും പാർട്ടി ശക്തമാണ്.

'താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ മുന്നിൽ', അഖിൽ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ
'താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ മുന്നിൽ', അഖിൽ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ

ദക്ഷിണേന്ത്യയിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല. കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും, തമിഴ്‌നാട്ടിൽ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ആണ് മുന്നിൽ. കേരളത്തിൽ ചരിത്രത്തിലാദ്യമായി 3 സീറ്റിൽ വിജയിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയായി ബിജെപി മാറിയിട്ടുണ്ടെന്ന് 2026-ലെ ഭൂപടം വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളിൽ നേരിട്ടും മറ്റു ചിലയിടങ്ങളിൽ സഖ്യകക്ഷികൾ വഴിയും ബിജെപി ഭരണം ഉറപ്പിക്കുകയാണ്. എന്നിരുന്നാലും കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുക എന്നത് ഇപ്പോഴും ബിജെപിക്ക് ഒരു വെല്ലുവിളിയായി തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+