ബിജെപിയുടെ അഡീഷണല്‍ എംപിമാരില്‍ ഭൂരിഭാഗവും എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുമുള്ളവര്‍
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ 2014ലെ 282 എന്ന സീറ്റ് നിലയില്‍ നിന്നും 2019ലെത്തിയപ്പോഴേക്കും 303 സീറ്റിലേക്കാണ് ബിജെപി കുതിച്ചു കയറിയത്. കൂടുതല്‍ ലഭിച്ച 21 എംപിമാരില്‍ 10 പേരും എസ്.സി/ എസ്.ടി സംവരണ മണ്ഡലങ്ങളില്‍ നിന്നുമുള്ളവരാണ്. ദളിതുകളിലും ഗോത്രവര്‍ഗങ്ങളിലും ബിജെപിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത് വെളിവാക്കുന്നത്.
ഇത്തരത്തിലുള്ള 131 മണ്ഡലങ്ങളില്‍ 77 സീറ്റിലാണ് ബിജെപി ഇത്തവണ ജയിച്ചത്. 2014ല്‍ ലഭിച്ച 67 സീറ്റിനേക്കാള്‍ മുകളില്‍. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നില ബിജെപി ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ 3 സംവരണ സീറ്റുകളാണ് നഷ്ടമായത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ആകെ സീറ്റ് നില 44ല്‍ നിന്ന് 52 ആയി കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ സംവരണ സീറ്റുകളില്‍ ഇടിവാണുണ്ടായത്. 2014ല്‍ 12 സീറ്റ് ലഭിച്ചപ്പോള്‍ ഇത്തവണ ലഭിച്ചത് 9 സീറ്റുകളാണ്.

മുന്‍ യുപി മുഖ്യമന്ത്രി മായാവതിയുടെ ബിഎസ്പിക്ക് 2014ലെ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ 17 എസ്.സി സീറ്റുകള്‍ സംസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലഭിച്ചത് 2 സംവരണ സീറ്റുകള്‍ മാത്രമാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ സംവരണ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പോലും വിജയിച്ചതുമില്ല.
ആകെയുള്ള 84 എസ് സി സീറ്റുകളില്‍ ബിജെപി ഇത്തവണ 46 സീറ്റുകളിലാണ് വിജയിച്ചത്. 2014ല്‍ ഇത് 40 ആയിരുന്നു. യുപിയില്‍ നിന്നും 14, പശ്ചിമ ബംഗാളില്‍ നിന്നും 5, കര്‍ണാടകയില്‍ നിന്നും 5, മധ്യപ്രദേശില്‍ നിന്നും 4 രാജസ്ഥാനില്‍ നിന്നും 4 എന്നിങ്ങനെയായിരുന്നു സീറ്റ് നില. അതേസമയം എസ്.സി സീറ്റുകളില്‍ 2014ല്‍ 27 സീറ്റുണ്ടായിരുന്നത് 2019ല്‍ 31 സീറ്റായും ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്ക് ശേഷം കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ സംവരണ സീറ്റുകളിലും ബിജെപി ആണ് ജയിച്ചത്. ആന്ധ്രപ്രദേശില്‍ ഇതേ അവസ്ഥയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമുണ്ടായത്. 4 എസ്.സി സീറ്റിലും ആകെയുള്ള എസ്.ടി സീറ്റിലും ജഗന്റെ പാര്‍ട്ടിയാണ് ജയിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications