കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അഡീഷണല്‍ എംപിമാരില്‍ ഭൂരിഭാഗവും എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുമുള്ളവര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ 282 എന്ന സീറ്റ് നിലയില്‍ നിന്നും 2019ലെത്തിയപ്പോഴേക്കും 303 സീറ്റിലേക്കാണ് ബിജെപി കുതിച്ചു കയറിയത്. കൂടുതല്‍ ലഭിച്ച 21 എംപിമാരില്‍ 10 പേരും എസ്.സി/ എസ്.ടി സംവരണ മണ്ഡലങ്ങളില്‍ നിന്നുമുള്ളവരാണ്. ദളിതുകളിലും ഗോത്രവര്‍ഗങ്ങളിലും ബിജെപിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത് വെളിവാക്കുന്നത്.

<br> കേരളത്തിനുള്ള ഷായുടെ ഗിഫ്റ്റ് എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍
കേരളത്തിനുള്ള ഷായുടെ ഗിഫ്റ്റ് എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

ഇത്തരത്തിലുള്ള 131 മണ്ഡലങ്ങളില്‍ 77 സീറ്റിലാണ് ബിജെപി ഇത്തവണ ജയിച്ചത്. 2014ല്‍ ലഭിച്ച 67 സീറ്റിനേക്കാള്‍ മുകളില്‍. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നില ബിജെപി ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ 3 സംവരണ സീറ്റുകളാണ് നഷ്ടമായത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആകെ സീറ്റ് നില 44ല്‍ നിന്ന് 52 ആയി കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ സംവരണ സീറ്റുകളില്‍ ഇടിവാണുണ്ടായത്. 2014ല്‍ 12 സീറ്റ് ലഭിച്ചപ്പോള്‍ ഇത്തവണ ലഭിച്ചത് 9 സീറ്റുകളാണ്.

bjp-22-15

മുന്‍ യുപി മുഖ്യമന്ത്രി മായാവതിയുടെ ബിഎസ്പിക്ക് 2014ലെ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ 17 എസ്.സി സീറ്റുകള്‍ സംസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലഭിച്ചത് 2 സംവരണ സീറ്റുകള്‍ മാത്രമാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ സംവരണ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പോലും വിജയിച്ചതുമില്ല.


ആകെയുള്ള 84 എസ് സി സീറ്റുകളില്‍ ബിജെപി ഇത്തവണ 46 സീറ്റുകളിലാണ് വിജയിച്ചത്. 2014ല്‍ ഇത് 40 ആയിരുന്നു. യുപിയില്‍ നിന്നും 14, പശ്ചിമ ബംഗാളില്‍ നിന്നും 5, കര്‍ണാടകയില്‍ നിന്നും 5, മധ്യപ്രദേശില്‍ നിന്നും 4 രാജസ്ഥാനില്‍ നിന്നും 4 എന്നിങ്ങനെയായിരുന്നു സീറ്റ് നില. അതേസമയം എസ്.സി സീറ്റുകളില്‍ 2014ല്‍ 27 സീറ്റുണ്ടായിരുന്നത് 2019ല്‍ 31 സീറ്റായും ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്ക് ശേഷം കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ സംവരണ സീറ്റുകളിലും ബിജെപി ആണ് ജയിച്ചത്. ആന്ധ്രപ്രദേശില്‍ ഇതേ അവസ്ഥയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമുണ്ടായത്. 4 എസ്.സി സീറ്റിലും ആകെയുള്ള എസ്.ടി സീറ്റിലും ജഗന്റെ പാര്‍ട്ടിയാണ് ജയിച്ചത്.

English summary
BJP's additional MP's from SC/ST sections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X