മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനോടൊപ്പം തിരിച്ചടികളും ചർച്ച ചെയ്ത് ബിജെപി: ലക്ഷ്യം 2024 ലും തുടർഭരണം
ദില്ലി: ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ചർച്ചകൾ തുടരുകയാണെങ്കിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനങ്ങലിലേക്ക് കൂടി കടക്കുകയാണ് ബി ജെ നേതൃത്വം. രാഷ്ട്രപതി തിരഞ്ഞെടുപ്പിനേയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങളുടെ കാര്യത്തിൽ ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ബിജെപി വിജയിച്ച നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ദേശീയ തലസ്ഥാനത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി മേധാവി ജെപി നദ്ദ, ജനറൽ സെക്രട്ടറി (സംഘടന) ബി എൽ സന്തോഷ് എന്നിവരുൾപ്പെടെ പാർട്ടിയുടെ കേന്ദ്ര നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം തുടർന്നാല്‍ വിജയം തുടരാന്‍ സാധിക്കും. അതിനേക്കാളുപരി കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഗുജറാത്ത്, കർണാടക, തെലങ്കാന, രാജസ്ഥാന്‍, തുടങ്ങി ഈ വർഷവും അടുത്ത വർഷവുമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളേയും ബി ജെ പി വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ പാർട്ടി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ അഭ്യുഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്. സർക്കാർ രൂപീകരണത്തിന് പുറമെ, പാർട്ടി വിജയിച്ചതും നഷ്ടപ്പെട്ടതുമായ സീറ്റുകളെക്കുറിച്ചും അടിസ്ഥാന കാരണങ്ങളെക്കുറിച്ചും ഘടകങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനവും പാർട്ടി നടത്തുന്നുണ്ടെന്നാണ് വൃത്തങ്ങൾളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

"നാല് സംസ്ഥാനങ്ങളിലായി സീറ്റ് ബൈ സീറ്റ് ചർച്ച നടന്നു, ഉടനടി പ്രവർത്തനമ മെച്ചപ്പെടുത്തലിന്റെ മേഖലകൾ വിശകലനം ചെയ്തു," ഒരു നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ രൂപീകരണത്തിൽ വിവിധ ഘടകങ്ങൾ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശങ്ങളുടെയും ജാതി ഗ്രൂപ്പുകളുടെയും പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച നടന്ന ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്ത 100 ബൂത്തുകൾ തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ പ്രകടനത്തിലൂടെ ബി ജെ പിക്ക് പുതിയ റെക്കോർഡ് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. 35 വർഷത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഉത്തർപ്രദേശിൽ ഒരു പാർട്ടി വീണ്ടും അധികാരത്തിലെത്തുന്നത്.
Recommended Video

ഭരണത്തിലേറാന്‍ സാധിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതില്‍ സീറ്റുകള്‍ ഇത്തവണ നഷ്ടമായിരുന്നു. കഴിഞ്ഞ തവണ 50 ല്‍ താഴെ മാത്രം സീറ്റുണ്ടായിരുന്ന എസ്പി 130 ന് മുകളിലേക്ക് എത്തി. ബി ജെ പിയുടെ അംഗബലം 300 നെ താഴെയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പിന്നോട്ട് പോയതിന്റെ കാരണങ്ങള്‍ പടിക്കാന്‍ പാർട്ടി നേതൃത്വം തന്നെ നിർദ്ദേശിച്ചിരിക്കുന്നത്. 80 സീറ്റുകളാണ് യുപിയിലുള്ളത്. 2019 ഇതില്‍ 62 സീറ്റിലായിരുന്നു ബി ജെ പിയുടെ വിജയം. 2014 ല്‍ സംസ്ഥാനത്ത് 71 സീറ്റുകള്‍ നേടാന്‍ എന്‍ ഡി എയ്ക്ക് സാധിച്ചിരുന്നു. അതേസമയം മറുവശത്ത് എസ്പിയുമായി സഖ്യത്തില്‍ മത്സരിച്ച ബി എസ് പി 2014 ലെ പൂജ്യത്തില്‍ നിന്നും 10 സീറ്റിലേക്ക് ഉയർന്നു. 5 സീറ്റുകളായിരുന്നു എസ്പിക്ക് ലഭിച്ചത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റതോടെ കോണ്‍ഗ്രസിന്റെ അംഗബലം രണ്ടില്‍ നിന്നും ഒന്നായി ചുരുങ്ങുകയും ചെയ്തു
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications