കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയിൽ ബിജെപി ഇറക്കിയ ഗുസ്തി താരങ്ങൾ പരാജയപ്പെട്ടേക്കും, പരാജയ ഭീതിയിൽ കോൺഗ്രസ് പ്രമുഖനും

Google Oneindia Malayalam News

ദില്ലി: ഹരിയാണയിൽ മനോഹർലാൽ ഖട്ടാറിന് രണ്ടാമൂഴം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ലക്ഷ്യം വെച്ച് മിഷൻ 75 വിജയം കണ്ടുവെന്നും സർവേ ഫലങ്ങൾ പറയുന്നു. കോൺഗ്രസിനും ഐഎൻഎൽഡിക്കും കാര്യമായ പ്രതീക്ഷകൾ വേണ്ടെന്നാണ് സർവേ ഫലങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഹരിയാണയിൽ ബിജെപിക്ക് വിജയം പ്രവചിക്കുന്ന 7 എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇന്ത്യാ- ന്യൂസ് പോൾസ്ട്രാറ്റ് സർവേ പ്രകാരം ഹരിയാണയിൽ ബിജെപിക്ക് 75 മുതൽ 80 സീറ്റുകൾ വരെ ലഭിച്ചേക്കാം.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ; സീറ്റ് നേട്ടം ഇങ്ങനെമഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ; സീറ്റ് നേട്ടം ഇങ്ങനെ

അതേസമയം ഏറെ പ്രതീക്ഷയോടെ ബിജെപി ഇറക്കിയ ചില പ്രമുഖ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നാണ് ന്യൂസ് 18- ഇസ്പോസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗുസ്തി താരങ്ങളാണ് യോഗേശ്വർ ദത്തും ബബിത ഫാഗോട്ടും ബിജെപിയിൽ ചേർന്നത്. ദാദ്രിയിൽ നിന്നും ജനവിധി തേടിയ ബബിതയും ബറോഡയിൽ മത്സരിച്ച യോഗേശ്വര്‌ ദത്തും പരാജയപ്പെടുമെന്നാണ് സർവേ പറയുന്നത്.

babita

കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയ ശ്രീ കിഷനാണ് ബറോഡയിൽ യോഗേശ്വർ ദത്തിന്റെ എതിരാളി. 2014ൽ ബിജെപി തരംഗത്തിനിടയിലും ബറോഡ നിലനിർത്തിയ നേതാവാണ് ശ്രീ കിഷൻ. ബിജെപി ഇതുവരെ വിജയം രുചിക്കാത്ത സീറ്റാണ് ബറോഡ. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായിരുന്നു. ജാട്ട് ഭൂരിപക്ഷ മണ്ഡലമായ ദാദ്രിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിപേന്ദ്ര സഗ്വാനാണ് ബബിതയുടെ പ്രധാന എതിരാളി. സ്വതന്ത്രനായി മത്സരിക്കുന്ന ബിജെപി വിമതനും വെല്ലുവിളിയുയർത്തുന്നുണ്ട്.

ബിജെപിയുടെ പുതുമുഖങ്ങളായ താര സ്ഥാനാർത്ഥികൾക്ക് തിരിച്ചടി നേരിടേണ്ടി വരുമ്പോൾ മറുവശത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് രൺദീപ് കടുത്ത മത്സരമാണ് കൈതൽ മണ്ഡലത്തിൽ നേരിട്ടതെന്നാണ് സർവേ പറയുന്നത്. ജിന്ദ് ഉപതിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം മറികടക്കാൻ രൺദീപ് സർജേവാലയ്ക്ക് ഈ വിജയം അനിവാര്യമാണ്. ന്യൂസ് 18 സർവേ പ്രകാരം ഹരിയാണയിൽ ബിജെപി 75 സീറ്റുകൾ നേടും. കോൺഗ്രസ് 10 സീറ്റുകളും മറ്റുള്ളവർ 5 സീറ്റുകളും നേടുമ്പോൾ ഐഎൻഎൽഡി പൂർണമായും തുടച്ചുനീക്കപ്പെടും.

എൻഡിവിയുടെ പോൾ ഓഫ് എക്സിറ്റ് പോൾ പ്രകാരം ഹരിയാണയിൽ ബിജെപി 66, കോൺഗ്രസ്-14, ഐഎൻഎൽഡി+ എസ്എഡി-2, മറ്റുള്ളവർ- 8 എന്നിങ്ങനെയാണ് സീറ്റ് നില. അതേസമയം ന്യൂസ് എസ്ക്- പോൾസ്ട്രാറ്റ് ബിജെപി-75-80, കോൺഗ്രസ് 9-12, ഐഎൻഎൽഡി+ എസ്എഡി- 0-1,മറ്റുള്ളവർ- 1-3 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.

English summary
BJP's Babita Phogat and Yogeswar Dutt may lose Haryana assembly election, predicts news 18 survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X