രാജ്യസഭയില്‍ ബിജെപിക്ക് വരാന്‍ പോവുന്നത് നഷ്ടങ്ങളുടെ ദിനങ്ങള്‍: ചിരി ജഗനും സ്റ്റാലിനും
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും രാജ്യസഭയില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷത്തിലെത്താന്‍ ഇതുവരെ സാധ്യമായിട്ടില്ല. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ഉപരിസഭയിലെ നിലവിലെ അംഗസംഖ്യ നിലനിർത്തുന്നതില്‍ നിർണായകമാണ്. 245 എംപിമാരുള്ള സഭയിൽ 93 അംഗങ്ങളാണ് നിലവില്‍ ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷ സഖ്യയായ 123 ലേക്ക് എത്താന്‍ ബിജെപിക്ക് ഇനിയും 30 അംഗങ്ങളുടെ കുറവുണ്ട്.
പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം
നേരത്തെ പ്രതിപക്ഷ അംഗങ്ങളെയടക്കം കൂറുമാറ്റിയായിരുന്നു ശ്രദ്ധേയമായ മുത്തലാഖ് ബില്ലുകള്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. രാജ്യസഭയിലും തനിച്ച് ഭൂരിപക്ഷം നേടി ഈ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന ആഗ്രഹം ബിജെപിക്ക് ദീര്‍ഘകാലമായിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തൊന്നും അത് നടക്കില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

രാജ്യസഭയില്‍
2022 ല്‍ രാജ്യസഭയില്‍ വലിയ മാറ്റങ്ങല്‍ വരാന്‍ പോവുന്നുണ്ട്. ഏപ്രിലില്‍ 18 അംഗങ്ങലും, ജുണില്‍ 20 അംഗങ്ങളും ജുലൈയില്‍ 33 അംഗങ്ങളും വിരമിക്കാന്‍ പോവുന്നു. ഇതില്‍ ബിജെപിയെ സംബന്ധിച്ച വലിയ നഷ്ടങ്ങള്‍ ഉണ്ടാവാന്‍ പോവുന്നത് നഷ്ടം ആന്ധ്ര, രാജസ്ഥാൻ, ഛത്തീസ്ഗ് എന്നിവിടങ്ങളിൽ നിന്നാണ്. 2019 ജൂണിൽ നാല് ടിഡിപി എംപിമാർ ബിജെപിയിൽ ചേർന്നതിന് ശേഷം ആന്ധ്രയില്‍ നിന്നുള്ള നാല് സീറ്റുകളിൽ മൂന്നെണ്ണം ബിജെപിക്ക് ലഭിച്ചിരുന്നു.

ആന്ധ്രയിലും രാജസ്ഥാനിലും
പുതിയ സാഹചര്യത്തില്‍ മൂന്ന് സീറ്റുകളില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കും. ജുലൈയില്‍ രാജസ്ഥാനില്‍ നിന്നുള്ള നാല് എംപിമാരുടെ കാലാവധി കഴിയും. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വീണ്ടും കലാപത്തിന്റെ പതാക ഉയർത്തിയത് ബിജെപിക്ക് ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഒറ്റക്കെട്ടാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

4 ല്‍ മൂന്ന് സീറ്റില്‍
നിലവിലെ അംഗബലം നിലനിര്‍ത്താന്‍ സാധിച്ചാല്‍ 4 ല്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കും. ജൂണിൽ തന്നെ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിലും ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെടും. അതേസമയം അസമിലും ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഒരു സീറ്റ് വീതം ലഭിക്കും.

ഉത്തര്‍പ്രദേശില്‍
ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന് കൂടുതല്‍ പ്രാധാന്യമേറുന്നത്. അടുത്ത വർഷം ജൂലൈയിൽ ഉത്തർപ്രദേശിൽ നിന്ന് 11 സീറ്റുകൾ ഒഴിവ് വരും. നിലവിലെ കണക്കനുസരിച്ച്, ഇതിൽ അഞ്ചെണ്ണം ബിജെപിയുടെ കൈവശമാണ്, ഇതിൽ തന്നെ രണ്ടുപേര്‍ മുൻ സമാജ്‌വാദി എംപിമാരായ സഞ്ജയ് സേത്ത്, സുരേന്ദർ സിംഗ് നഗർ എന്നിവരുമാണ്.

തമിഴ്നാട്ടില്‍
ഈ അഞ്ച് സീറ്റുകളും നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാനത്ത് 2017 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കണം. പഞ്ചാബിലും ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ബിജെപി മാത്രമല്ല, അവരുടെ സഖ്യകക്ഷികളും സമാനമായ പ്രതിസന്ധി നേരിടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ അണ്ണാ ഡിഎംകെയുടെ ശക്തി രാജ്യസഭയിലും കുറയും. നിലവില്‍ സഭയില്‍ ആറ് അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്.

ഇരട്ട സംഖ്യയിലേക്ക്
നിലവില്‍ തമിഴ്നാട്ടിലെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. അതിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാം. ഇതില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാന്‍ ഡിഎംകെയ്ക്ക് വിജയിക്കാന‍് സാധിക്കും. അടുത്തവര്‍ഷവും നാല് ഒഴിവുകള്‍ വരുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം വീതം ഇരുപാര്‍ട്ടികളുടേതുമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാലില്‍ മൂന്നെണ്ണവും പിടിക്കാന്‍ ഡിഎംകെ സഖ്യത്തിന് സാധിക്കും. ഇതോടെ രാജ്യസഭയില്‍ ഡിഎംകെ അംഗബലം ഇരട്ട സഖ്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെ സംബന്ധിച്ച് അവര്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല രാജസ്ഥാനില്‍ നിന്നും മൂന്നും ഛത്തീസ്ഗഡില്‍ നിന്നും ഒരു സീറ്റിലും വിജയിക്കാന്‍ സാധിക്കുമെങ്കിലും അസം, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റ് വീതം നഷ്ടമാവും. എപ്രിലില്‍ അസമില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എഐയുഡിഎഫ് സഖ്യം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം
Recommended Video
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications