കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിന് പുതിയ മുഖ്യമന്ത്രിയായി: ഹിമന്ദ ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു, ബിജെപിയ്ക്ക് ഒമ്പത് മന്ത്രിമാർ

Google Oneindia Malayalam News

ഗുവാഹത്തി: അസമിന്റെ 15ാമത്തെ മുഖ്യമന്ത്രിയായി ഹിമാന്ത് ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ അസം ഗവർണർ ജഗദീഷ് മുഖിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ശർമയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പ്രസിഡന്റ് ജെ പി നദ്ദ അടക്കമുള്ള ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.

പി രാജീവ് മന്ത്രിയാകും? സമുദായിക സമവാക്യം പരിഗണിച്ചാൽ എറണാകുളത്ത് നിന്നുള്ള സാധ്യതകൾ ഇങ്ങനെപി രാജീവ് മന്ത്രിയാകും? സമുദായിക സമവാക്യം പരിഗണിച്ചാൽ എറണാകുളത്ത് നിന്നുള്ള സാധ്യതകൾ ഇങ്ങനെ

ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയാക്കാൻ അന്തിമധാരണയാവുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് സർക്കാർ രൂപീകരണം വൈകുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനെടുക്കുന്നതിനായി ബിജെപിയിലെ മുതിർന്ന നേതാക്കൾ ഹിമന്ദ ബിശ്വ ശർമ്മയേയും നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെയും മുതിർന്ന നേതാക്കൾ ദില്ലിയിലേക്ക് ശനിയാഴ്ച വിളിപ്പിച്ചത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

 himantabiswasarma-

ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കാര്യങ്ങളെത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലും ധാരണയായിരുന്നു. മുഖ്യമന്ത്രിയടക്കം ബിജെപിക്ക് ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക കക്ഷികളായ എജെപിക്ക് മൂന്ന്, യുപിപിഎല്ലിന് രണ്ടും മന്ത്രി സ്ഥാനങ്ങളാകും നല്‍കുകയെന്നും യോഗത്തിൽ ധാരണയായിരുന്നു. അസമിൽ 2016 ൽ അധികാരം പിടിച്ചെടുത്ത ബിജെപി ഇത്തവണയും അധികാരം നിലനിർത്തുകയായിരുന്നു.

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

English summary
BJP's Himanta Biswa Sarma sworn-in as Assam CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X