കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി...

  • By Desk
Google Oneindia Malayalam News

കര്‍ണാടകയിലെ ആര്‍ ആര്‍ നഗറിലെ വോട്ടെടുപ്പിന് പുറമേ മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര എന്നീ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പും നാളെയാണ്. ബിജെപിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. പാര്‍ട്ടികളെല്ലാം തന്നെ പ്രചരണരംഗത്ത് കടുത്ത മല്‍സരമാണ് കാഴ്ചവച്ചത്.

ഭണ്ഡാര ഗോണ്ടിയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളി.കഴിഞ്ഞതവണ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച നാനാ പട്ടോള ഇന്ന് എംപി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ.് എന്‍സിപിയുടെ പ്രഫൂല്‍ പട്ടേലിനെയാണ് അന്ന് പട്ടോള വീഴ്ത്തിയത്.

bjp

ഇപ്രാവശ്യം മധൂര്‍ കുകടെയാണ് എന്‍സിപി സ്ഥാനാര്‍ത്ഥി.ഹേമന്ദ് പഠ്‌ളെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. അഞ്ചു പാര്‍ട്ടികള്‍ ഏറ്റുമുട്ടുന്ന പാല്‍ഘറില്‍ സഖ്യകക്ഷിയായ ശിവസേനയും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്ന പ്രതേയകതയുണ്ട്. ബിജെപി മുന്‍ എംപി ചിന്താമന്‍ വന്‍ഗയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വന്ന മണ്ഡലത്തില്‍ വന്‍ഗയുടെ മകന്‍ തന്നെയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി, പഴയ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഗാവത്താണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇവരെ കൂടാതെ കോണ്‍ഗ്രസ്, സിപിഎം, ബഹുജന്‍ ആഘാടി സ്ഥാനാര്‍ത്ഥികളും മല്‍സരത്തിനുണ്ട്.

English summary
bjp's hope in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X