Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീർ ബിജെപി സംസ്ഥാന സെക്രട്ടറിയെ വെടിവെച്ച് കൊന്നു.. സഹോദരന് ഗുരുതരപരിക്ക്!!

കശ്മീർ: ബിജെപി ജമ്മു-കശ്മീർ യുൂണിറ്റ് സെക്രട്ടറി അനിൽ പരിഹാർ വെടിയേറ്റ് മരിച്ചു. അജ്ഞാതന്റെ വെടിവെപ്പിൽ അനിൽ പരിഹറിന്റെ കൂടെ ഉണ്ടായിരുന്ന സഹോദരൻ അജിത് പരിഹറിന് ഗുരുതരമായി പരിക്കേറ്റു. അജിത് ആശുപത്രിയിൽ ചികിത്സയിലാണ്.

Crime

കിഷ്ത്വാർ ജില്ലയിൽ വൈകുന്നേരം എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന പറഞ്ഞു. സംഭവം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനിൽ പരിഹർ മരണത്തിന് കീഴടങ്ങുകയായായിരുന്നു.

സഹോദരങ്ങളായ രണ്ട് പേരും കടയിൽ നിന്ന് മടങ്ങി വരവെയാണ് വീടിന് അടുത്ത് വെച്ച് വെടിയേറ്റത്. സഹോദരങ്ങൾ വീട്ടിലേക്ക് മടങ്ങിവരുന്നതും കാത്ത് അക്രമികൾ ആയുധങ്ങളുമായി കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവം പോലീസ് അന്വേഷിക്കുമെന്ന് ജമ്മു ഡിവിഷണൽ കമ്മീഷണർ സഞ്ജീവ് വർമ്മ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കൗൾ അക്രമത്തെ അപലപിച്ചു. കുറേ വർഷങ്ങൾക്ക് ശേഷം ഇതാദയമായാണ് ജമ്മു പ്രവിശ്യയിൽ രാഷ്ട്രീയ പ്രവർത്തകന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+