കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ പീഡനക്കേസ്: ബിജെപി എംഎൽഎയെ സിബിഐ കസ്റ്റഡിയിൽ‍ വിട്ടു, കൂൽദീപ് ഏഴുനാൾ സിബിഐ കസ്റ്റഡിയിൽ!!

Google Oneindia Malayalam News

ലഖ്നൊ: ഉന്നാവോ പീഡനക്കേസിൽ ബിജെപി എംഎൽഎയെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എംഎൽഎയ്ക്കെതിരെ പീഡനക്കേസ് ചുമത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ലഖ്നൊ കോടതിയിൽ‍ ഹാജരാക്കിയ എംഎല്‍എയാണ് ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ചത്. സിബിഐയുടെ കേസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പെണ്‍കട്ടിയുടെ കുടുംബം പ്രതികരിച്ചിരുന്നു.

അഞ്ച് വയസുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു!! പീഡനം ചെറുത്തതിനാല്‍ കൊന്നുവെന്ന് വെളിപ്പെടുത്തല്‍!!അഞ്ച് വയസുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു!! പീഡനം ചെറുത്തതിനാല്‍ കൊന്നുവെന്ന് വെളിപ്പെടുത്തല്‍!!

ബിജെപി എംഎൽഎയുടെ അറസ്റ്റ് സ്ഥിരീകരിച്ചതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ വലിയ അന്വേഷണ ഏജൻസിയായ സിബിഐയുടെ അന്വേഷണത്തിൽ തൃപ്തരാണെന്നും അല്ലാത്ത പക്ഷം തങ്ങൾ‍ രാജ്യം വിടുമായിരുന്നുവെന്നും ബന്ധു ചൂണ്ടിക്കാണിക്കുന്നു. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ജയിലിൽ‍ അയയ്ക്കണമെന്നും ബന്ധുവിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് സിബിഐ കുൽദീപ് സിംഗ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്തത്. പീഡനക്കേസ് പുറത്തുവന്നതോടെ ബിജെപി എംഎൽ‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സിബിഐ കേസ് ഏറ്റെടുത്ത ശേഷം മാഖി ഗ്രാമത്തിലെ സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരെയും സിബിഐ സംഘം നേരില്‍ കണ്ടിരുന്നു.

വിശ്വാസം ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും: ബിജെപി എംഎൽഎ കുല്‍ദീപ് സിംഗിന്റെ പ്രതികരണം പുറത്ത്വിശ്വാസം ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും: ബിജെപി എംഎൽഎ കുല്‍ദീപ് സിംഗിന്റെ പ്രതികരണം പുറത്ത്

unnao-rape-case

ബിജെപി എംഎൽഎ കുല്‍ദീപ് സിംഗ് സെൻ‍ഗാറും സഹോദരനും ഉള്‍പ്പെടെ ആറ് പേരാണ് ഉന്നാവോ ബലാത്സംഗക്കേസിൽ ഇതിനകം അറസ്റ്റിലായത്. 2017 ജൂൺ നാലിന് ജോലി തേടി എംഎൽഎയുടെ വീട്ടിലെത്തിയ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ എംഎൽഎയും അനുയായികളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള വിവിധ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് എംഎൽഎക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവം വിവാദമായതോടെയാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വന്ന കേസ് സിബിഐയ്ക്ക് കൈമാറാന്‍‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർബന്ധിതനായത്.

English summary
BJP MLA Kuldeep Singh Sengar, arrested by the CBI on charges of raping a minor girl in Uttar Pradesh's Unnao, was on Saturday sent to a 7-day custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X