കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് റെക്കോര്‍ഡ് വിജയം: മുസ്ലീം പ്രാതിനിധ്യം 27 ആയി ഉയര്‍ന്നെന്ന്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 17ാമത് ലോക്‌സഭയിലെ മുസ്ലീം പ്രാതിനിധ്യം 22ല്‍ നിന്നും 27 ആയി ഉയര്‍ന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ മുസ്ലീം മുഖമായ സൗമിത്ര ഖാന്‍ അടക്കം 5 പുതിയ എംപിമാരാണ് ഇത്തവണ പാര്‍ലമെന്റിലെത്തുക. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് സൗമിത്രയുടെ വിജയം.

വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!! വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമാണ് ഭൂരിപക്ഷം മുസ്ലീം എംപിമാരും അതേസമയം ബിജെപിക്ക് ലഭിച്ച 303 സീറ്റുകളില്‍ ഒരാള്‍ മാത്രമാണ് മുസ്ലീം എം പി സൗമിത്ര ഖാന്‍ മാത്രമാണ് ലോക്‌സഭയിലെ ഏക ബിജെപി എംപിയെങ്കിലും ബീഹാറിലെ കഖാറിയ മണ്ഡലത്തിലെ ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്നുമുള്ള മഹബൂബ് അലി കൈസറും എന്‍ഡിഎയെ പ്രതിനീധീകരിച്ചാണ് ലോക്‌സഭയിലെത്തുക.

22ല്‍ നിന്ന് 27ലേക്ക്

22ല്‍ നിന്ന് 27ലേക്ക്

പതിനാറാം ലോക്‌സഭയില്‍ മുസ്ലീം പ്രാതിനിധ്യം 22 ആയിരുന്നു. അതായത് പാര്‍ലമെന്റിലെ ഏറ്റവും കുറഞ്ഞ കണക്കായിരുന്നു. പതിനഞ്ചാമത് സഭയില്‍ 33 മുസ്ലീം എം.പിമാരുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ മുസ്ലീം എംപിമാര്‍ ലോക്‌സഭയിലെത്തിയത് 1980ലാണ്. സമുദായത്തിലെ 49 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

 ആറ് സ്ഥാനാര്‍ത്ഥി

ആറ് സ്ഥാനാര്‍ത്ഥി


6 മുസ്ലീം സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇത്തവണ മത്സര രംഗത്തിറക്കിയത്. മുന്‍ തൃണമുല്‍ കോണ്‍ഗ്രസ് അംഗമായ സൗമിത്ര ഖാന്‍ പശ്ചിമ ബംഗാളിലെ ബിഷ്ണു പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ ആകെയുള്ള 42 സീറ്റില്‍ 18 സീറ്റിലും ബിജെപി ജയിച്ചു. തൃണമൂലിലെ ശ്യാം ലാല്‍ സാന്ദ്രയെയാണ് 78,047 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഖാന്‍ തോല്‍പ്പിച്ചത്. 6,57,019 വോട്ടുകള്‍ ഖാന് ലഭിച്ചു.

മുസ്ലിം സ്ത്രീ പ്രാതിനിധ്യം

മുസ്ലിം സ്ത്രീ പ്രാതിനിധ്യം

61.79 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ജംഗിപൂരില്‍ നിന്നും മഫൂജ കാടൂനെ ബിജെപി മത്സരിപ്പിച്ചു. മണ്ഡലത്തില്‍ തൃണമൂലിലെ ഖലിലൂര്‍ റഹ്മാനെ ജയിക്കുകയും മഫൂജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അഭിജിത്ത് മുഖര്‍ജിയായിരുന്നു നേരത്തെ ഇവിടുത്തെ എംപി അഭിജിത്ത് 2,55,836 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മുര്‍ഷീദാബാദില്‍ നിന്നുമുള്ള ഹുമയൂണ്‍ കബീറാണ് മറ്റൊരു ബിജെപി സ്ഥാനാര്‍ഥി. ഇവിടെ മുസ്ലീം ജനസംഖ്യ 66 ശതമാനമാണ്. കബീറിന് 2,47,809 വോട്ട് കിട്ടിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു മുസ്ലീം സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. കാശ്മീരില്‍ മൂന്ന് മുസ്ലീം സ്ഥാനാര്‍ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. അനന്ത്‌നാഗില്‍ നിന്നുമുള്ള സോഫി യൂസഫിന് 10,225 വോട്ടുകളാണ് ലഭിച്ചത്. ബാരാമുള്ളയില്‍ നിന്നുള്ള മുഹമ്മദ് മഖ്ബൂര്‍ വാറിന് 7,894 വോട്ട ലഭിച്ചപ്പോള്‍ ഷെയിക്ക് ഖാലിദ് ജഹാംഗീറിന് ശ്രീ നഗറില്‍ നിന്നും 4,631 വോട്ടുകള്‍ ലഭിച്ചു.

 കോണ്‍ഗ്രസും തൃണമൂലും

കോണ്‍ഗ്രസും തൃണമൂലും

ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ഥികള്‍ ജയിച്ചത് കോണ്‍ഗ്രസില്‍(5) നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ (5) നിന്നുമാണ്. സമാജ്വാദി പാര്‍ട്ടി (3), ബഹുജന്‍ സമാജ് പാര്‍ട്ടി (3), ജമ്മു-കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (3) എന്നിങ്ങനെയാണ് മറ്റുള്ളവ.
ഭൂരിഭാഗവും മുസ്ലീം സമുദായം ഉള്‍പ്പെട്ട ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും 6 എംപിമാര്‍ വീതമാണ് ലോക്‌സഭയിലെത്തിയത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഒറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയും വിജയിച്ചില്ല. 80 ലോക്‌സഭ സീറ്റുകളില്‍ 71 എണ്ണം ബി.ജെ.പിയായിരുന്നു നേടിയത്.

സമാജ് വാദി പാര്‍ട്ടി

സമാജ് വാദി പാര്‍ട്ടി

ഘാസ്പൂരില്‍ നിന്നും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരി, സഹാരന്‍പുരില്‍ നിന്നുള്ള ഫസലുര്‍ റഹ്മാന്‍, അമ്രോയിലെ ഡാനിഷ് അലി, റാംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, സംഭലില്‍ നിന്നുള്ള ഷഫീഖ് റഹ്മാന്‍ ബാറഖ്, മൊറാദാബാദില്‍ നിന്നുള്ള എസ്.ടി ഹസന്‍ എന്നിവര്‍ ലോക്‌സഭയിലേക്കെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും കോണ്‍ഗ്രസ് 6 മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചെങ്കിലും ആരും വിജയിച്ചില്ല.

 കശ്മീരില്‍ നിന്ന് മൂന്നു എംപിമാര്‍

കശ്മീരില്‍ നിന്ന് മൂന്നു എംപിമാര്‍

മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മുസ്ലീം എംപിമാരും നാഷ്ണല്‍ കോണ്‍ഫ്രന്‍സില്‍ നിന്നുമുള്ളവരാണ്. 2014ല്‍ 4 മുസ്ലീം എംപിമാരെ ലോക്‌സഭയിലേക്കയച്ച ബീഹാറില്‍ നിന്നും ഇത്തവണ രണ്ടു എംപിമാര്‍ മാത്രമേ വിജയിച്ചുള്ളു. കൈസറിന് പുറമേ കോണ്‍ഗ്രസിലെ മുഹമ്മദ് ജവാദാണ് കിഷന്‍ ഗഞ്ചില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തില്‍ നിന്ന് മൂന്നുപേര്‍

കേരളത്തില്‍ നിന്ന് മൂന്നുപേര്‍

കേരളത്തില്‍ നിന്നുള്ള മൂന്നു മുസ്ലീം സ്ഥാനാര്‍ത്ഥികളും അസമില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികളും 17-ാം ലോക്‌സഭയിലേക്കെത്തിയിട്ടുണ്ട്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ്സിന്റെ മുഹമ്മദ് ഫൈസല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒറ്റ സീറ്റ് നേടി. പഞ്ചാബിലെ ഫരീദ്‌കോട്ട് സീറ്റില്‍ നിന്നും കോണ്‍ഗ്രസിന്റെ മുഹമ്മദ് സാദ്ദിക്, തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.നസ് കനി എന്നിവര്‍ വിജയിച്ചു.

 ഒവൈസി

ഒവൈസി

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തദുള്‍ മുസ്ലിമീനിന് ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയും മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും ഇംതിയാസ് ജലീലും വിജയിച്ചു. മാത്രമല്ല ഔറംഗാബാദ് ഒരു മുസ്ലീം ഭൂരിപക്ഷ മണ്ഡലമല്ലെന്നത് ജലീലിന്റെ വിജയത്തിന് പ്രാധാന്യം അര്‍ഹിക്കുന്നു. പ്രകാശ് അംബേദ്കറുടെ വാന്‍ചിത് ബഹുഗുന്‍ അഗാഡിയുമായി സഖ്യമുണ്ടാക്കിയാണ് പാര്‍ട്ടി മഹാരാഷ്ട്രയില്‍ മത്സരിച്ചത്.

English summary
BJP's muslim representation increases 27 percent in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X