കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തകനില്‍ നിന്ന് ബിജെപി അധ്യക്ഷനിലേയ്ക്ക്... ആരാണ് കുമ്മനം രാജശേഖരന്‍

Google Oneindia Malayalam News

ഒരു സാധാരണ മുഴുവന്‍ സമയ ബിജെപിക്കാരനായി പോലും പ്രവര്‍ത്തിയ്ക്കാത്ത വ്യക്തി, ആര്‍എസ്എസ്സിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാള്‍, ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി, പ്രാസംഗികന്‍... ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വേണമെങ്കില്‍ ഇങ്ങനെയൊക്കെ വിലയിരുത്താം.

തലമുതിര്‍ന്ന നേതാക്കള്‍ ബിജെപി നേതൃത്വത്തില്‍ തന്നെ ഇഷ്ടം പോലെ ഉണ്ടായിട്ടും കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയിലേയ്ക്ക് തിരഞ്ഞെടുത്തത് കുമ്മനം രാജശേഖരനെയാണ്.

ഒരു മാധ്യമ പ്രവര്‍ത്തകനായാണ് കുമ്മനം രാജശേഖരന്‍ ജീവിതം തുടങ്ങിയതെന്ന് മിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം.

കുമ്മനത്തുകാരന്‍

കുമ്മനത്തുകാരന്‍

കോട്ടയം ജില്ലയിലെ കുമ്മനം സ്വദേശിയാണ് കുമ്മനം രാജശേഖരന്‍. ആര്‍എസ്എസിന്‌റെ ഭാഗമായതോടെ കുടുംബ ജീവിതം ഉപേക്ഷിച്ചു. അവിവാഹിതന്‍.

സസ്യശാസ്ത്രകാരന്‍?

സസ്യശാസ്ത്രകാരന്‍?

കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് സസ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആളാണ് കുമ്മനം. എന്നാല്‍ പിന്നീട് ആ പഠനമേഖല തന്നെ അദ്ദേഹം ഉപേക്ഷിച്ചു.

പത്രപ്രവര്‍ത്തകനായ കുമ്മനം

പത്രപ്രവര്‍ത്തകനായ കുമ്മനം

ബിരുദത്തിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ സ്വന്തമാക്കി. 1974 ല്‍ ദീപിക പത്രത്തില്‍ മാധ്യമ പ്രവര്‍ത്തകനായി. പിന്നീട് രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിലും മാധ്യമ പ്രവര്‍ത്തകനായി.

കേന്ദ്ര സര്‍ക്കാര്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ ജോലി

1976 ല്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. എന്നാല്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1987 ല്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു.

ആര്‍എസ്എസ്സിന് വേണ്ടി

ആര്‍എസ്എസ്സിന് വേണ്ടി

മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നതിന് വേണ്ടിയാണ് കുമ്മനം രാജശേഖരന്‍ ജോലി രാജിവച്ചത്. പിന്നീട് ഇതുവരെ ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.

ഹിന്ദുഐക്യവേദിയും അയ്യപ്പ സേവാ സമാജവും

ഹിന്ദുഐക്യവേദിയും അയ്യപ്പ സേവാ സമാജവും

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പ സേവാ സംഘം ജനറല്‍ സെക്രട്ടറിയും ആയി.

 തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ്

തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ്

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട് കുമ്മനം രാജശേഖരന്‍. ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനക്കാരനായി.

മാറാട് കലാപം

മാറാട് കലാപം

മാറാട് കലാപം ഉണ്ടായപ്പോഴാണ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

ആറന്മുള വിമാനത്താവളം

ആറന്മുള വിമാനത്താവളം

ആറന്മുള വിമാത്താവളത്തിനെതിരെയുള്ള സമരത്തിലും കുമ്മനം രാജശേഖരന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

 ജന്മഭൂമിയുടെ ചെയര്‍മാന്‍

ജന്മഭൂമിയുടെ ചെയര്‍മാന്‍

നിലവില്‍ ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനാണ് കുമ്മനം രാജശേഖരന്‍. മുമ്പ് പത്രത്തിന്റെ എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
BJP's new Kerala President: All about Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X