കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ തന്ത്രം മാറ്റി ബിജെപി; എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടയില്ല.. പിന്നില്‍

  • By Aami Madhu
Google Oneindia Malayalam News

റാഞ്ചി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ തുടക്കം മുതല്‍ തന്നെ കനത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. സഖ്യകക്ഷികള്‍ക്കിടയില അതൃപ്തിയും ഭരണ വിരുദ്ധ വികാരവുമെല്ലാം പാര്‍ട്ടിക്ക് തലവേദനായായിട്ടുണ്ട്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തിനുള്ളില്‍ ഭിന്നത ശക്തമാക്കിയത്. ഇതോടെ രണ്ട് പ്രാധാന കക്ഷികള്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്.

അതേസമയം എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടഞ്ഞ് നിര്‍ത്തേണ്ടെന്നാണ് ബിജെപിയിലെ ഇപ്പോഴത്തെ നിലപാട്. മറ്റ് ചില തന്ത്രങ്ങളാണ് ജാര്‍ഖണ്ഡില്‍ ബിജെപി ഒരുക്കുന്നത്.

 തന്ത്രം മാറ്റി ബിജെപി

തന്ത്രം മാറ്റി ബിജെപി

ബിജെപി ഭരിക്കുന്ന സംസ്ഥമാണ് ജാര്‍ഖണ്ഡ്. ഇത്തവണയും ബിജെപി ഇവിടെ ഭരണ തുടര്‍ച്ച സ്വപ്നം കാണുന്നുണ്ട്. എന്നാല്‍ സഖ്യകക്ഷികളുടെ നീക്കമാണ് ബിജെപിക്ക് പുതിയ വെല്ലുവിളിയായിരിക്കുന്നത്. 2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. ഭരണത്തിലേറാന്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ പിന്തുണ ബിജെപി തേടി. ബിജെപി അധികാരത്തില്‍ ഏറി.

 ഇടഞ്ഞ് സഖ്യകക്ഷികള്‍

ഇടഞ്ഞ് സഖ്യകക്ഷികള്‍

17 സീറ്റുകളിലായിരുന്നു എജെഎസ്യു അന്ന് വിജയിച്ചത്. എന്നാല്‍ ഇത്തവണ സഖ്യത്തിനില്ലെന്ന നിലപാടിലാണ് എജെഎസ്യു. സീറ്റ് വിഭജനമാണ് ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്ന് എജെഎസ്യു ആവശ്യപ്പെട്ടെങ്കിലും ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ലെന്നാണ് ബിജെപി അറിയിച്ചത്.

 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഇതോടെ 12 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി. മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപിയും സീറ്റ് വിഭജനത്തെ ചൊല്ലി എന്‍ഡിഎ വിട്ടു. 81 സീറ്റുകളില്‍ 50 ലും തങ്ങളുടെ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എല്‍ജെപി മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

 തടഞ്ഞ് നിര്‍ത്തേണ്ട

തടഞ്ഞ് നിര്‍ത്തേണ്ട

അതേസമയം സഖ്യം വിടുന്ന പാര്‍ട്ടികളെ തടഞ്ഞ് നിര്‍ത്തേണ്ടെന്നാണ് ബിജെപി നിലപാട്. മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ഗുണം ചെയ്യുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ സഖ്യത്തിലായിരുന്നു ശിവസേനയും ബിജെപിയും മത്സരിച്ചത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ രണ്ട് പാര്‍ട്ടികള്‍ക്കും സാധിച്ചിരുന്നില്ല. ഇതോടെ അധികാര തര്‍ക്കം രൂക്ഷമായി.

 മഹാരാഷ്ട്ര പാഠം

മഹാരാഷ്ട്ര പാഠം

മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കണമെന്ന ആവശ്യം ശിവസേന മുന്നോട്ട് വെച്ചെങ്കിലും വഴങ്ങാന്‍ ബിജെപി തയ്യാറായില്ല. ഇതോടെ സഖ്യം പെരുവഴിയിലായി.ഇപ്പോള്‍ ബിജെപിയെ പുറത്ത് നിര്‍ത്തി ശിവസേന എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ്.

 വിലപേശല്‍

വിലപേശല്‍

കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ജാര്‍ഖണ്ഡിലും സാധിച്ചില്ലേങ്കില്‍ സമാന വിലപേശല്‍ സംസ്ഥാനത്തും ഉണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ തനിച്ച് മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.

 ജയിച്ച് കയറാമെന്ന്

ജയിച്ച് കയറാമെന്ന്

തനിച്ച് മത്സരിച്ചാല്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം പൂര്‍ണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടില്ലെന്നും അതുവഴി ജയിച്ച് കയറാനാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം പ്രതിപക്ഷ വിശാല ഐക്യം സാധ്യമായ സാഹചര്യത്തില്‍ തനിച്ച് മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് ശേഷം മറ്റ് കക്ഷികളെ ഒപ്പം കൂട്ടാമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

English summary
BJP's new strategy in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X