15ാം നാള് കഴിഞ്ഞും ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുക്കാനാവാതെ നട്ടം തിരിഞ്ഞ് ബിജെപി
Recommended Video

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുക്കാനാവാതെ നട്ടം തിരിഞ്ഞ് ബിജെപി. 'വി വില്ബി ബാക്ക് സൂണ്‍' (ഉടന്‍ തിരിച്ചുവരും) എന്നാണ് സൈറ്റില്‍ കാണുന്നതെങ്കിലും തിരിച്ച് വരാന്‍ പോയിട്ട് സൈറ്റിന് എന്ത് പറ്റിയെന്ന് കണ്ടെത്താന്‍ പോലും ബിജെപിക്കായിട്ടില്ലെന്നാണ് വിവരം. അതേസമയം വെബ്സൈറ്റിലെ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ അവകാശവാദം.

എന്നാല്‍ സൈറ്റ് എപ്പോള്‍ പ്രവര്‍ത്തന സജ്ജമാകും എന്നത് സംബന്ധിച്ച് പറയാന്‍ ഐടി സെല്ലിലെ വിദഗ്ദര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. മാര്‍ച്ച് അഞ്ചിന് രാവിലെ 11.30 യ്ക്കാണ് സൈറ്റ് ഹാക്ക് ചെയ്ത വിവരം ഐടി വിദഗ്ദരുടെ ശ്രദ്ധതിയില്‍ പെട്ടത്. ഇപ്പോഴും ഉടന്‍ തിരിച്ചു വരും എന്ന സന്ദേശം മാത്രമാണ് സൈറ്റില്‍ കാണിക്കുന്നത്.ഇപ്പോഴും ഉടന്‍ തിരിച്ചുവപുമെന്ന സന്ദേശം മാത്രമാണ് സൈറ്റില്‍ കാണിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം മോശമായ ചില പരമാര്‍ശങ്ങളും വീഡിയോയും സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടെങ്കിലും സൈറ്റിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications