ജാര്‍ഖണ്ഡിലെ ബിജെപി പാര്‍ട്ടി ഓഫീസിന് നേരെ നക്സല്‍ ആക്രമണം, ആക്രമം അമിത് ഷായുടെ റാലി നടക്കാനിരിക്കെ
ഖുണ്ഠി: ജാര്‍ഖണ്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെ നക്സലുകള്‍ ബിജെപി പാര്‍ട്ടി ഓഫീസ് തകര്‍ത്തു. സരയ്കേല ജില്ലയിലെ കരാസ്വാനിലെ പാര്‍ട്ടി ഓഫീസാണ് ഇവര്‍ തകര്‍ത്തത്. നക്സല്‍ ബോംബാക്രമണം നടത്തിയാണ് ബിജെപി ഓഫീസ് തകര്‍ത്തത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് മുണ്ടെ ഖുണ്ടിയില്‍ നിന്ന് മത്സരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയായിരുന്നു.
ജാര്‍ഖണ്ഡില്‍ അമിത് ഷാ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ വരാനിരിക്കെയാണ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമം നടന്നത്. കാരാസവാന് ഖുണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്നതാണ്. പട്ടികജാതി സംവരണ സീറ്റാണ് ഖുണ്ടി. ബിജെപിയുടെ കരിയ മുണ്ട ആണ് ഇവിടുത്തെ സിറ്റിങ് എംപി. മെയ് ആറിനാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്.

മഹാരാഷ്ട്രയിലെ ഗാഡ്ച്ചിറോളിയില് നക്സല്‍ ആക്രമണം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആക്രമം ഉണ്ടായത്. ഗഡ്ച്ചിറോളിയില്‍ നക്സല്‍ ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വ്യാപക ആക്രമമാണ് നക്സല്‍ ബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 9ന് ചത്തീസ്ഗഡില്‍ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി കൊല്ലപ്പെട്ടിരുന്നു.
2019ല്‍ ഇതുവരെയായി രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 107പേര് കൊല്ലപ്പെട്ടിരുന്നു. 2018ല്‍ 96പേരും. മഹാരാഷ്ട്ര,തെലങ്കാന,ചത്തീസ്ഗഡ്,ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തിപ്രാപിക്കയാണ്. പ്രദേശവാസികളെ പങ്കെടുപ്പിച്ച് ഉള്ള പ്രത്യാക്രമണങ്ങള്‍ ഏറെ ഫലം കണ്ടു വരികെയാണ് ഇത്തരത്തില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണങ്ങള്‍.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications