കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിലെ ബിജെപി പാര്‍ട്ടി ഓഫീസിന് നേരെ നക്സല്‍ ആക്രമണം, ആക്രമം അമിത് ഷായുടെ റാലി നടക്കാനിരിക്കെ

  • By Desk
Google Oneindia Malayalam News

ഖുണ്ഠി: ജാര്‍ഖണ്ടില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെ നക്‌സലുകള്‍ ബിജെപി പാര്‍ട്ടി ഓഫീസ് തകര്‍ത്തു. സരയ്‌കേല ജില്ലയിലെ കരാസ്വാനിലെ പാര്‍ട്ടി ഓഫീസാണ് ഇവര്‍ തകര്‍ത്തത്. നക്‌സല്‍ ബോംബാക്രമണം നടത്തിയാണ് ബിജെപി ഓഫീസ് തകര്‍ത്തത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ടെ ഖുണ്ടിയില്‍ നിന്ന് മത്സരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയായിരുന്നു.

<br>ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍
ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍

ജാര്‍ഖണ്ഡില്‍ അമിത് ഷാ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ വരാനിരിക്കെയാണ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമം നടന്നത്. കാരാസവാന്‍ ഖുണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്നതാണ്. പട്ടികജാതി സംവരണ സീറ്റാണ് ഖുണ്ടി. ബിജെപിയുടെ കരിയ മുണ്ട ആണ് ഇവിടുത്തെ സിറ്റിങ് എംപി. മെയ് ആറിനാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്.

bjp-22-1511315802-1

മഹാരാഷ്ട്രയിലെ ഗാഡ്ച്ചിറോളിയില്‍ നക്‌സല്‍ ആക്രമണം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആക്രമം ഉണ്ടായത്. ഗഡ്ച്ചിറോളിയില്‍ നക്‌സല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വ്യാപക ആക്രമമാണ് നക്‌സല്‍ ബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 9ന് ചത്തീസ്ഗഡില്‍ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി കൊല്ലപ്പെട്ടിരുന്നു.

2019ല്‍ ഇതുവരെയായി രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 107പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018ല്‍ 96പേരും. മഹാരാഷ്ട്ര,തെലങ്കാന,ചത്തീസ്ഗഡ്,ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തിപ്രാപിക്കയാണ്. പ്രദേശവാസികളെ പങ്കെടുപ്പിച്ച് ഉള്ള പ്രത്യാക്രമണങ്ങള്‍ ഏറെ ഫലം കണ്ടു വരികെയാണ് ഇത്തരത്തില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണങ്ങള്‍.

English summary
BJP's party office in Khundi was attacked by naxals days before Amit sha's rally in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X