കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ അനുകൂല റാലി; ബംഗാളില്‍ ബിജെപി ദേശീയ നേതാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

Recommended Video

cmsvideo
Students At Farooq College Protest Against The College Management | Oneindia Malayalam

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന് അനൂകൂലമായി റാലി സംഘടിപ്പിച്ച ബിജെപി നേതാക്കളെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ജിയ, സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുകുള്‍ റോയ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. തെക്കന്‍ കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലായിരുന്നു റാലി.

E

അനുമതിയില്ലാതെ റാലി നടത്തിയതാണ് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. അനുമതിയില്ലാതെ റാലി നടത്തരുതെന്ന് പോലീസ് ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് റാലി നടത്തിയ വേളയിലാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്. പോലീസ് വാനില്‍ കയറ്റി നേതാക്കളെ സ്‌റ്റേഷനിലെത്തിച്ചു. മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മുകുള്‍ റോയ് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

ലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറിലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറി

ബംഗാളില്‍ സിഎഎ സമരം രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. സിഎഎ വിരുദ്ധ സമരത്തിന് മുന്നില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. നിയമത്തെ അനുകൂലിച്ച് ബിജെപി എല്ലായിടത്തും റാലി നടത്തുന്നുണ്ട്. ബിജെപിക്കെതിരെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

ആരാണ് അന്‍പുചെഴിയന്‍? നടന്‍ വിജയുമായുള്ള ബന്ധം... തമിഴ്‌സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജആരാണ് അന്‍പുചെഴിയന്‍? നടന്‍ വിജയുമായുള്ള ബന്ധം... തമിഴ്‌സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജ

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ബലമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തുവന്നാലും ബംഗാളില്‍ ഇവ നടപ്പാക്കില്ലെന്നും സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്നും മമത ബാനര്‍ജി പറഞ്ഞു.

ജിസിസി രാജ്യങ്ങള്‍ക്ക് രണ്ടു ലക്ഷം കോടി ഡോളര്‍ നഷ്ടം വരും; ആശങ്കപ്പെടുത്തി ഐഎംഎഫ് റിപ്പോര്‍ട്ട്ജിസിസി രാജ്യങ്ങള്‍ക്ക് രണ്ടു ലക്ഷം കോടി ഡോളര്‍ നഷ്ടം വരും; ആശങ്കപ്പെടുത്തി ഐഎംഎഫ് റിപ്പോര്‍ട്ട്

English summary
BJP's pro-CAA rally blocked by Bengal police, Vijayvargiya, Mukul Roy detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X