കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ച ദിവസം നടന്ന സംഭവങ്ങള്‍..!! എല്ലാത്തിന് പിറകിലും മോദിയുടെ കാവിക്കൈ.!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ:ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ ജയലലഇതയുടെ മരണശേഷം പനീര്‍ശെല്‍വത്തെ ബിജെപി കൂടെനിര്‍ത്തിയത്. ഓപിഎസ്സിനെ മുന്നില്‍ നിര്‍ത്തി ഭരണം സ്വന്തമാക്കുകയെന്നതായിരുന്നു പദ്ധതി. ജയലളിതയുടെ മരണം തൊട്ട് ഇന്നുവരെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്ന ഓരോ ചലനത്തിന് പിന്നിലും മോദിയും ബിജെപിയും ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മമ്മൂട്ടിയുടെ നായികയ്ക്ക് നേരെ നൈറ്റ് ക്ലബ്ബിലെ ശുചിമുറിയില്‍ നടന്നത്..!! നടുക്കുന്ന അനുഭവം..!!

ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി വിജയന്‍..!! രേഖകളുണ്ടെന്ന് രമ..! സിബിഐ അന്വേഷണം..!!

ദുബായിലെ ബിസിനസ്സുകാരന്റെ ഫ്‌ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്‍പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!

തിടുക്കപ്പെട്ട അധികാരക്കൈമാറ്റം

ജയലളിത മരിച്ച അന്ന് രാത്രി തന്നെ അണ്ണാഡിഎംകെയില്‍ നടന്ന തിടുക്കപ്പെട്ടുള്ള അധികാരക്കൈമാറ്റം സംശയങ്ങളുയര്‍ത്തിയിരുന്നു. ഏറെ തിടുക്കം കാണിച്ച ആ തീരുമാനം ബിജെപിയുടേതായിരുന്നുവെന്ന് ശശികല പക്ഷം ആരോപിക്കുന്നു.

ശശികലയ്ക്ക് പണികൊടുത്തു

ജയലളിത മരിച്ച് വെറും ഒന്നരമണിക്കൂറിനുള്ളില്‍ പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം നടന്നു. മുഖ്യമന്ത്രിക്കസേരയിലെത്താമെന്ന ശശികലയ്ക്ക് മോദി കൊടുത്ത പണിയായിരുന്നു അര്‍ധരാത്രിയിലെ ആ തീരുമാനം.

ഓപിഎസ്സിന് പിന്തുണ

പിന്നീട് ശശികലയ്‌ക്കെതിരെ നടന്ന ഓപിഎസ്സിന്റെ പടയൊരുക്കത്തിനും കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. എംഎല്‍എമാരെ തടവിലാക്കിയ ശശികലയ്‌ക്കെതിരെ ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി ഒരു കളി കളിക്കുകയും ചെയ്തു.

തമിഴ്നാട് പിടിക്കാൻ

എന്നാല്‍ എംഎല്‍എമാരെ കൂടെ നിര്‍ത്തിയ ശശികല പക്ഷം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പനീര്‍ശെല്‍വം വഴി തമിഴ്‌നാട്ടില്‍ സ്ഥാനം ഉറപ്പിക്കാമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞു. ശശികല ജയിലില്‍ പോയെങ്കിലും ഭരണം വിട്ടുപോയില്ല.

ജയയുടെ ജനപ്രീതി നേടാൻ

പനീര്‍ശെല്‍വത്തെ ബിജെപി കൂടെനിര്‍ത്താന്‍ കാരണം ജയലളിതയ്ക്ക് ഓപിഎസ് പ്രിയപ്പെട്ടവനായിരുന്നുവെന്നതും അത് കാരണമുള്ള പിന്തുണയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ഓപിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേന്ദ്രം കയ്യഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്തു.

കയ്യഴിച്ച് സഹായം

പുതിയ നിയമമുണ്ടാക്കി ജല്ലിക്കെട്ട് നടത്തിയതും ആന്ധ്രയില്‍ നിന്ന് വെള്ളമെത്തിച്ചുമെല്ലാം ജയലളിതയ്ക്ക് സാധിക്കാത്ത കാര്യങ്ങള്‍ പോലും കേന്ദ്രം ഓപിഎസ്സിന് നടത്തിക്കൊടുത്തു. ബിജെപി നോമിനിയാണ് പനീര്‍ശെല്‍വം എന്ന് അണ്ണാഡിഎംകെ നേതാക്കള്‍ തന്നെ പറയുന്നു.

വിവാദമായി തിരഞ്ഞെടുപ്പ്

ആര്‍കെ നഗറില്‍ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ശശികല പക്ഷത്തിന്റെ അടിത്തറ തന്നെ തകര്‍ത്തുകളഞ്ഞു. അണ്ണാ ഡിഎംകെ ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.

ബാന്ധവത്തിന് ശ്രമങ്ങൾ

വോട്ടിന് കോഴ രേഖകള്‍ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു. ടിടിവി ദിവാകരന്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ജയിലുമായി. ഇതോടെ ഭയന്ന പളനിസ്വാമി ഓപിഎസ്സുമായി ബാന്ധവത്തിന് ശ്രമം തുടങ്ങി.

റെയ്ഡ് എപ്പോൾ വേണമെങ്കിലും

ലയനചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഏത് നേരവും കേന്ദ്രത്തിന്‍ നിന്നും പണി പ്രതീക്ഷിച്ചിരിക്കുകയാണ് പളനിസ്വാമിയും കൂട്ടരും. പല അണ്ണാഡിഎംകെ മന്ത്രിമാരും റെയ്ഡ് ഭയന്നിരിക്കുകയാണ്. ചുരുക്കത്തില്‍ തമിഴ്‌നാട്ടില്‍ ഇന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ബിജെപിക്ക് വലിയ പങ്കുണ്ട്.

English summary
BJP and Narendra modi have big hands in current Tamilnadu Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X