കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; സിപിഎമ്മിന്റെ കൈവശം 100 കോടി; കോണ്‍ഗ്രസ് 918 കോടി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ളത് കോടിക്കണക്കിന് രൂപ. പാര്‍ട്ടി ഫണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തി. ആറ് ദേശീയ പാര്‍ട്ടികളുടെ വരുമാനമാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പാര്‍ട്ടി ബിജെപിയാണ്. ഭരണകക്ഷിയായതു കൊണ്ടാകണം ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് അവര്‍ക്ക് തന്നെ.

തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്. എന്നാല്‍ ആറ് പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ കണക്കെടുത്താന്‍ 60 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ആറ് ദേശീയ പാര്‍ട്ടികളുടെയും വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവര്‍ ചെലവഴിച്ച പണത്തിന്റെ വിവരങ്ങളും ഇങ്ങനെ....

 പുറത്തുവിട്ടത് എഡിആര്‍

പുറത്തുവിട്ടത് എഡിആര്‍

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രമുഖ പാര്‍ട്ടികളുടെ കൈവശമുള്ള ആസ്തി വിവരം അറിഞ്ഞാല്‍ ആശ്ചര്യപ്പെടും. ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ച വരുമാനം 2410 കോടി രൂപയാണ്.

ബിജെപി ചെലവഴിച്ചത് 1005 കോടി

ബിജെപി ചെലവഴിച്ചത് 1005 കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി 1005 കോടി രൂപ ചെലവഴിച്ചു. അതായത് ലഭ്യമായ വരുമാനത്തിന്റെ 41 ശതമാനം. ബാക്കി പണം പാര്‍ട്ടിയുടെ കൈവശമുണ്ട്. പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന വര്‍ഷമായിരുന്നു 2018-2019 സാമ്പത്തിക വര്‍ഷം.

കോണ്‍ഗ്രസിന്റെ ആസ്തി

കോണ്‍ഗ്രസിന്റെ ആസ്തി

2018-19 സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന്റെ മൊത്തം വരുമാനം 918 കോടി രൂപയാണ്. ഇതില്‍ പകുതിയലധികവും പാര്‍ട്ടി ചെലവഴിച്ചു. 469 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവഴിച്ചത്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ ദേശീയ പാര്‍ട്ടികളുടെ ആസ്തി വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

മൊത്തം വരുമാനം 3698 കോടി

മൊത്തം വരുമാനം 3698 കോടി

ആറ് പാര്‍ട്ടികളുടെയും മൊത്തം വരുമാനം 3698 കോടി രൂപയാണ്. ഇതില്‍ 24 ശതമനമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിയുടെ വരുമാനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയര്‍ന്ന അളവില്‍ വര്‍ധിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും കൂടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

ബിജെപിക്ക് ലഭിച്ചത് ഇങ്ങനെ

ബിജെപിക്ക് ലഭിച്ചത് ഇങ്ങനെ

ബിജെപിക്ക് ലഭിച്ച വരുമാനത്തിന് 97 ശതമാനവും സ്വമേധയാ കിട്ടിയ സംഭാവനയാണ്. കോണ്‍ഗ്രസിന് ഗ്രാന്റ്, ദാനം എന്നീ വകയില്‍ 551 കോടി രൂപ ലഭിച്ചു. കോണ്‍ഗ്രസിന്റെ പ്രധാന വരുമാനവും ഇതുതന്നെയാണ്. ബിജെപിക്ക് ലഭിച്ച പണം പ്രധാനമായും ചെലവഴിച്ചത് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ്. ഭരണപരമായ കാര്യങ്ങള്‍ക്ക് 178 കോടിയും ബിജെപി ചെലവാക്കി.

 കോണ്‍ഗ്രസിനും ഉയര്‍ന്നു

കോണ്‍ഗ്രസിനും ഉയര്‍ന്നു

കോണ്‍ഗ്രസിന്റെ വരുമാനത്തിലും വന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരം ലഭിച്ച വേളയില്‍ വരുമാനം വര്‍ധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18 കാലയളവില്‍ 718 കോടിയായിരുന്നു കോണ്‍ഗ്രസിന്റെ ആസ്തി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 918 കോടിയായി വര്‍ധിച്ചു.

സിപിഎമ്മിന് 100 കോടി

സിപിഎമ്മിന് 100 കോടി

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം 192 കോടിയാണ്. 11 കോടി മാത്രമാണ് പാര്‍ട്ടി ചെലവഴിച്ചത്. സിപിഎമ്മിന്റെ വരുമാനം 100 കോടിയാണ്. 75 കോടിയും ചെലവാക്കി. ആറ് പാര്‍ട്ടികള്‍ മാത്രമാണ് വരവ് ചെലവുകള്‍ ബോധിപ്പിച്ചിട്ടുള്ളത്. എന്‍സിപി ഇതുവരെ കണക്ക് കാണിച്ചിട്ടില്ല.

ഞെട്ടിച്ചത് മമത

ഞെട്ടിച്ചത് മമത

2017-18 കാലയളവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം 5 കോടിയായിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 192 കോടിയായി ഉയര്‍ന്നു. ശതമാനം പരിശോധിച്ചാല്‍ ഏറ്റവും വരുമാനം ഉയര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ബംഗാള്‍ ഭരണകക്ഷിയായ തൃണമൂണ്‍ കോണ്‍ഗ്രസാണ്.

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം''കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

English summary
BJP's Rs 2,410 crore income; Congress 918 crore, CPM 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X