സംബിത് പാത്രയുടെ ട്വീറ്റ് പൊളിഞ്ഞു!!! എൻഡിടിവിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണം!!!
പാകിസ്താന് മാധ്യമമായ ടൈംസ് ഓഫ് ഇസ്ലാമാബാദില് വന്ന വാര്‍ത്തയാണ് സംബിത്ത് ട്വീറ്റ് ചെയ്തത്
ദില്ലി: ബിജെപി നേതാവ് സംബിത് പാത്ര എൻടിടിവിക്കെതിരെ നടത്തിയ പുതിയ ആരോപണം പൊളിഞ്ഞു. എന്‍ഡിടിവിയുടെ അജണ്ട എന്ന് ട്വിറ്ററില്‍ വാര്‍ത്ത ഷെയര്‍ ചെയ്താണ് സംബിത് പാത്ര ഇത്തവണ അബദ്ധത്തില്‍ ചെന്നുചാടിയത്.

പാകിസ്താന് മാധ്യമമായ ടൈംസ് ഓഫ് ഇസ്ലാമാബാദില് വന്ന വാര്‍ത്തയാണ് സംബിത്ത് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ എക്സ്പ്രസില്‍ പി ചിദംബരം എഴുതിയ ലേഖനം ടൈംസ് ഓഫ് ഇസ്ലാമാബാദ് പുന:പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ എക്സ്പ്രസിന് പകരം ക്രെഡിറ്റ് നല്‍കിയത് എന്ഡിടിവിക്കാണ്. മോദിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ചിദംബരത്തിന്റേത്. ഇതാണ് സാംബിത് ബിജെപിക്കെതിരായ എന്‍ഡിടിവിയുടെ നീക്കങ്ങള്‍ എന്ന തരത്തില്‍ ഉപയോഗിക്കാൻ നോക്കിയത്. ' അജണ്ട' എന്ന് പറഞ്ഞാണ് പാത്ര വാര്‍ത്ത ഷെയര്‍ ചെയ്തത്.

എന്നാല്‍ എന്‍ഡിടിവി മറുപടിയുമായി ഉടന്‍ വന്നു. ഇത് വ്യാജമാണെന്നും എന്‍ഡിടിവിയുമായി ബന്ധമില്ലെന്നും തങ്ങളെ തെറ്റായി പരാമര്‍ശിച്ചതാണെന്നും ചാനല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എന്‍ഡിടിവി ആവശ്യപ്പെട്ടു. എന്‍ഡിടിവിയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇസ്ലാമാബാദ് എന്‍ഡിടിവിയുടെ പേര് ലേഖനത്തില്‍ നിന്ന് നീക്കി.അപ്പോഴേക്കും എന്‍ഡിടിവി ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംബിതിന്റെ ട്വീറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ടൈംസ് ഓഫ് ഇസ്ലാമാബാദ് തെറ്റ് തിരുത്തിയതോടെ എല്ലാം വെറുതെയായി
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications