കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംബിത് പാത്രയുടെ ട്വീറ്റ് പൊളിഞ്ഞു!!! എൻഡിടിവിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണം!!!

പാകിസ്താന്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌ലാമാബാദില്‍ വന്ന വാര്‍ത്തയാണ് സംബിത്ത് ട്വീറ്റ് ചെയ്തത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് സംബിത് പാത്ര എൻടിടിവിക്കെതിരെ നടത്തിയ പുതിയ ആരോപണം പൊളിഞ്ഞു. എന്‍ഡിടിവിയുടെ അജണ്ട എന്ന് ട്വിറ്ററില്‍ വാര്‍ത്ത ഷെയര്‍ ചെയ്താണ് സംബിത് പാത്ര ഇത്തവണ അബദ്ധത്തില്‍ ചെന്നുചാടിയത്.

sabith pathra

പാകിസ്താന്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌ലാമാബാദില്‍ വന്ന വാര്‍ത്തയാണ് സംബിത്ത് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പി ചിദംബരം എഴുതിയ ലേഖനം ടൈംസ് ഓഫ് ഇസ്‌ലാമാബാദ് പുന:പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് പകരം ക്രെഡിറ്റ് നല്‍കിയത് എന്‍ഡിടിവിക്കാണ്. മോദിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ചിദംബരത്തിന്റേത്. ഇതാണ് സാംബിത് ബിജെപിക്കെതിരായ എന്‍ഡിടിവിയുടെ നീക്കങ്ങള്‍ എന്ന തരത്തില്‍ ഉപയോഗിക്കാൻ നോക്കിയത്. ' അജണ്ട' എന്ന് പറഞ്ഞാണ് പാത്ര വാര്‍ത്ത ഷെയര്‍ ചെയ്തത്.

tweet

എന്നാല്‍ എന്‍ഡിടിവി മറുപടിയുമായി ഉടന്‍ വന്നു. ഇത് വ്യാജമാണെന്നും എന്‍ഡിടിവിയുമായി ബന്ധമില്ലെന്നും തങ്ങളെ തെറ്റായി പരാമര്‍ശിച്ചതാണെന്നും ചാനല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എന്‍ഡിടിവി ആവശ്യപ്പെട്ടു. എന്‍ഡിടിവിയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇസ്‌ലാമാബാദ് എന്‍ഡിടിവിയുടെ പേര് ലേഖനത്തില്‍ നിന്ന് നീക്കി.അപ്പോഴേക്കും എന്‍ഡിടിവി ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംബിതിന്‍റെ ട്വീറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ടൈംസ് ഓഫ് ഇസ്‌ലാമാബാദ് തെറ്റ് തിരുത്തിയതോടെ എല്ലാം വെറുതെയായി

English summary
BJP spokesperson Sambit Patra, who was asked to leave the NDTV 24×7 show ‘Left Right and Centre’ by anchor Nidhi Razdan after he accused the channel of “having an anti-BJP agenda”, seems to be holding a grudge against the news channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X