കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 ട്രില്യണിൽ എത്ര പൂജ്യമുണ്ട്? വീഡിയോ

Google Oneindia Malayalam News

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ് രാജ്യം. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ച് കൊണ്ടിരിക്കുകയാണ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് നേര്‍വിപരീതമായാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ ഈ 5 ട്രില്യണിന്റെ പേരില്‍ വെള്ളം കുടിച്ചിരിക്കുകയാണ് ബിജെപി വക്താവ് സാംബിത് പത്ര.

എബിപി ന്യൂസ് സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് സാംബിത് പത്രയെ 5 ട്രില്യണ്‍ കുഴപ്പത്തിലാക്കിയത്. മോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ മോദിയുടെ 5 ട്രില്യണ്‍ സ്വപ്നത്തെ കുറിച്ച് സാംബിത് പത്ര വാതോരാതെ സംസാരിക്കുകയുണ്ടായി.

bjp

സംവാദത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് പ്രൊഫസര്‍ ഗൗരവ് വല്ലഭാണ് സാംബിത് പാത്രയെ കുടുക്കിയത്. സാംബിത് പത്രയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 5 ട്രില്യണ്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. എങ്കില്‍ പറയൂ 5 ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് എന്നാണ് ഗൗരവ് വല്ലഭ് ചോദിച്ചത്. ഇതോടെ ബിജെപി നേതാവ് പെട്ടു. ഞാന്‍ പറയാം എന്ന് ആവര്‍ത്തിച്ചതല്ലാതെ ഉത്തരം പറയാന്‍ പത്രയ്ക്ക് സാധിച്ചില്ല.

ഇതോടെ പതിവ് ബിജെപി നേതാക്കളുടെ ശൈലിയില്‍ സാംബിത് പത്ര അത് രാഹുല്‍ ഗാന്ധിയുടെ തലയിലേക്ക് ഇട്ടു. എത്ര പൂജ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് പോയി ചോദിക്കൂ എന്നാണ് സാംബിത് പത്ര മറുപടി നല്‍കിയത്. 5 ട്രില്യണ്‍ എന്ന് ജപിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് അതിലെത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ലെന്ന് ഗൗരവ് പരിഹസിച്ചു. ഇതോടെ അവതാരകന്‍ ഇടപെട്ട് എത്ര പൂജ്യമുണ്ടെന്ന് താങ്കള്‍ തന്നെ പറയൂ എന്ന് ആവശ്യപ്പെട്ടു. 12 പൂജ്യമാണ് ഉളളതെന്ന് കോണ്‍ഗ്രസ് നേതാവ് മറുപടിയും നല്‍കി. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English summary
BJP's Sambit Patra stumped by Congress spokesperson Gourav Vallabh in Channel Debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X