കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര കലാപവുമായി മോദിയെ ബന്ധിപ്പിച്ചാലോ? ബിജെപിയെ ഉത്തരം മുട്ടിച്ച് അമരീന്ദര്‍ സിങ്

Google Oneindia Malayalam News

ദില്ലി: 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയാണ് ബിജെപി. രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നാണ് ബിജെപിയുടെ ചോദ്യം. ഇതിന് പുറമെ ബോഫേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടും രാജീവ് ഗാന്ധിയെ മോദി പ്രചാരണ വിഷയമാക്കി. രാഹുല്‍ ഗാന്ധി താങ്കളുടെ അച്ഛന്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നു എന്നാണ് മോദി പ്രസംഗിച്ചത്. ഇതിനെല്ലാം ഉഗ്രന്‍ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്.

Amari

നരേന്ദ്രമോദിക്കെതിരെ ഏറെ ആരോപണം ഉയര്‍ന്ന രാജ്യചരിത്രത്തിലെ കറുത്ത ദിനങ്ങളാണ് ഗുജറാത്ത് കലാപം. ഒട്ടേറെ മുസ്ലിംകള്‍ കൊല്ലപ്പെട്ട കലാപത്തിന് പിന്നില്‍ മോദിക്കും പങ്കുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. കലാപം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. എന്നാല്‍ മോദിക്കെതിരെ ഒരു തെളിവും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല. ഗോധ്രയില്‍ കര്‍സേവകര്‍ യാത്ര ചെയ്ത സബര്‍മതി എക്‌സ്പ്രസിന് നേരെ തീവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഗുജറാത്ത് കലാപം തുടങ്ങുന്നത്.

യുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധംയുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധം

ഗോധ്രയില്‍ മോദിയെ ബന്ധിപ്പിച്ച് പറഞ്ഞാല്‍ എന്താകുമെന്ന് അമരീന്ദര്‍ ചോദിക്കുന്നു. സംഭവിച്ചത് സംഭവിച്ചു എന്ന സിഖ് കലാപത്തെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ വാക്കുകളോട് യോജിപ്പില്ല. സിഖ് വിരുദ്ധ കലാപം വലിയ ദുരന്തമാണ്. ഇരകള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. കുറ്റകാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കണമെന്നും അമരീന്ദര്‍ പറഞ്ഞു.

ഏതെങ്കിലും നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ടാകാം. അതിനര്‍ഥം കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും പങ്കുണ്ടെന്നാണോ. അങ്ങനെയാണോ മോദി അര്‍ഥമാക്കുന്നത്. ഒട്ടേറെ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ പേര് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ വന്നിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

English summary
BJP's Sikh Riots Comments; Punjab CM reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X