കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്തവരെ ബിജെപിയ്ക്ക് പിടിയ്ക്കില്ലേ:ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിച്ച് തരുണ്‍ വിജയ്, സംഭവം വിവാദം

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. ദക്ഷിണേന്ത്യക്കാരായ കറുത്തവര്‍ ചുറ്റുപാടും കഴിയുന്നുണ്ടെന്നും അവര്‍ക്കൊപ്പം കഴിയുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു മുന്‍ ബിജെപി എംപിയുടെ വിവാദ പ്രസ്താവന. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിചല്‍ രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. എന്നാല്‍ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് എംപി മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു.

കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ ഇന്ത്യയില്‍ ആക്രമണമുണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരുണ്ടെന്നും അവരോടൊപ്പമാണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാണിച്ച ശേഷമായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയമാണെന്ന് പറയാന്‍ കഴിയില്ലെന്നും ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള തരുണിന്റെ മറുപടി.

tarun-vijay

സ്‌കൂള്‍ വിദ്യാര്‍ത്ഥി മയക്കുമരുന്ന് കഴിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നാണ് ദില്ലിയിലെ നോയിഡയില്‍ ആഫ്രിക്കന്‍ വംശജരെ ജനക്കൂട്ടം ആക്രമിച്ചത്. നൈജീരിയക്കാരായ യുവാക്കളാണ് മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണം. 18കാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായി മയക്കുമരുന്ന് അകത്തുചെന്നതാണ് മരണം കാരണമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസിന് ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

English summary
Former Bharatiya Janata Party MP Tarun Vijay on Friday stoked a controversy when he appeared to suggest that Indians cannot be called racist as they live with black people hailing from the southern states of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X