തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് പരസ്യത്തിൽ, ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനെന്ന് ബിജെപി എംപി
ബെംഗളൂരു: ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനെന്ന് കര്‍ണാടകത്തിലെ ബിജെപി എംപി അനന്ദകുമാര്‍ ഹെഗ്‌ഡെ. അമീര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ബിജെപി എംപിയുടെ ആരോപണം. പരസ്യത്തില്‍ ആമിര്‍ ഖാന്‍ തെരുവുകളില്‍ പടക്കം പൊട്ടിക്കരുത് എന്ന് പറഞ്ഞതാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെയെ ചൊടിപ്പിച്ചിരിക്കുന്നത്.
പരസ്യത്തിന് എതിരെ സിയാറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അനന്ത് വര്‍ധന്‍ ഗോയങ്കയ്ക്ക് അനന്ത് കുമാര്‍ ഹെഗ്‌ഡെ കത്തയച്ചിരിക്കുകയാണ്. കമ്പനിയുടെ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് കത്തില്‍ എംപി പറയുന്നു. ബിജെപിയുടെ ഉത്തര കന്നട എംപിയാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ.

''നിങ്ങളുടെ ഏറ്റവും പുതിയ പരസ്യത്തില്‍ നടന്‍ ആമിര്‍ ഖാന്‍ തെരുവുകളില്‍ പടക്കം പൊട്ടിക്കരുത് എന്ന് പറയുന്നത് ആളുകള്‍ക്ക് വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതുകാര്യങ്ങളില്‍ നിങ്ങള്‍ കാണിക്കുന്ന ഈ ശ്രദ്ധയ്ക്ക് കയ്യടി ലഭിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ തെരുവില്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം കൂടി നിങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുളളത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയും മറ്റ് പ്രധാന ആഘോഷങ്ങളുടെ പേരിലും മുസ്ലീംങ്ങള്‍ റോഡില്‍ തടസ്സമുണ്ടാക്കുന്നതിന കുറിച്ച് കൂടി നിങ്ങള്‍ പറയണം'' എന്നാണ് കത്തില്‍ പറയുന്നത്.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
തിരക്കുളള റോഡുകളില്‍ ബ്ലോക്കുകള്‍ സൃഷ്ടിച്ച് മുസ്ലീംങ്ങള്‍ നമാസ് നടത്തുന്നത് ആംബുലന്‍സ് അടക്കമുളള വാഹങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കയും പലരുടേയും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ബിജെപി എംപി ആരോപിക്കുന്നു. ശബ്ദമലിനീകരണത്തിന്റെ കാര്യം കൂടി പരസ്യത്തില്‍ ഉള്‍പ്പെടുത്തണം എന്നും കത്തില്‍ ഹെഗ്‌ഡെ ആവശ്യപ്പെടുന്നു. ''എല്ലാ ദിവസവും മുസ്ലീം പള്ളികളില്‍ നിന്നും മൈക്ക് ഉപയോഗിച്ച് ഉച്ചത്തില്‍ ബാങ്ക് വിളിക്കുന്നുണ്ട്. ഈ ശബ്ദം അനുവദനീയമായതിലും ഉച്ചത്തിലാണ് എന്നും അതും പരസ്യത്തിന് വിഷയമാക്കണം'' എന്നും ബിജെപി എംപി ആവശ്യപ്പെട്ടു.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
''വെള്ളിയാഴ്ചകളില്‍ ഈ ശബ്ദത്തിന് ദൈര്‍ഘ്യവും കൂടുതലാണ്. അത് രോഗികളായവര്‍ക്കും വിശ്രമിക്കുന്നവര്‍ക്കും ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് പല ജോലികള്‍ ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഈ പട്ടിക നീണ്ടതാണ് എന്നും കുറച്ച് മാത്രമേ പറയുന്നുളളൂ'' എന്നും കത്തില്‍ ഹെഗ്‌ഡെ പറയുന്നു. കമ്പനി എംഡി ഹിന്ദു ആയത് കൊണ്ട് നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ രാജ്യത്ത് അനുഭവിക്കുന്ന വിവേചനത്തെ കുറിച്ച് അറിയുമായിരിക്കുമെന്നും അടുത്ത കാലത്തായി ചില ഹിന്ദു വിരുദ്ധ താരങ്ങള്‍ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ കത്തില്‍ പറയുന്നു.












Click it and Unblock the Notifications