കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ സർക്കാരിന് കടിഞ്ഞാണിടാൻ ബിജെപി: കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യം, സർവ്വായുധങ്ങളും മമതക്കെതിരെ!!

Google Oneindia Malayalam News

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കാൻ ബംഗാളിൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗീയ. സംസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിന് വേണ്ടി ഉടൻ തന്നെ കേന്ദ്രസേനയെ വിന്യസിക്കണമെന്നും വിജയ വർഗീയ ആവശ്യപ്പെട്ടു. അതേ സമയം സംസ്ഥാനത്ത് നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും വർഗീയ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കും; എന്റെ വോട്ട് സംഘപരിവാറിനെതിരെ: ബിന്ദു അമ്മിണിസ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഇറക്കും; എന്റെ വോട്ട് സംഘപരിവാറിനെതിരെ: ബിന്ദു അമ്മിണി

തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ്

തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ്


അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ബിജെപി ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചത് കുറവാണ്, ഭയത്തിനും അക്രമത്തിനും ഇടമുണ്ടാകരുതെന്ന് പറഞ്ഞു.

 ഭയം മാത്രം

ഭയം മാത്രം

തന്റെ കാലിനു കീഴിലുള്ള ഭൂമി വഴുതിപ്പോയെന്ന് മമത ബാനർജിക്ക് അറിയാം, അതിനാൽ അക്രമത്തിന്റെ കരുത്തിൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുകയാണ്. അവസാനിപ്പിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയ അക്രമത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം, "ബിജം ജില്ലയിലെ ശാന്തിനികേതനിൽ വിജയ്വർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആക്രമണത്തിലൂടെ അധികാരം

ആക്രമണത്തിലൂടെ അധികാരം

കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് മമത അറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി സംസ്ഥാനത്ത് നിലനിൽക്കുന്ന ആക്രമണ സാഹചര്യങ്ങൾക്ക് അവസാനമിട്ട് തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടത്താൻ ഞാൻ തിരഞ്ഞെടുപ്പ്വ കമ്മീഷനോട് ആവശ്യപ്പെടുകയാണെന്നും, അതിനായി സംസ്ഥാനത്ത് ഇന്ന് തന്നെ കേന്ദ്രസേനയെ വിന്യസിക്കണമെന്നും വിജയ വർഗ്ഗീയ പറയുന്നു. ബിർഭം ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണ നീക്കം

ആക്രമണ നീക്കം

ബംഗാളിൽ വെച്ച് ജെപി നദ്ദയും കൈലാസ് വിജയ വർഗീയയും സഞ്ചരിച്ച വാഹന വ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി ബിജെപി നേതാക്കൾക്കും തൊഴിലാളികൾക്കും പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് വിശദീകരണം തേടി മമത ബാനർജി സർക്കാർ കേന്ദ്ര ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് അയച്ച സമൻസ് തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

Recommended Video

cmsvideo
BJP leader Dilip Ghosh's threat to Mamata Banerjee | Oneindia Malayalam
മമത- ബിജെപി പോര്

മമത- ബിജെപി പോര്

ബംഗാളിൽ വെച്ച് ജെപി നദ്ദയും കൈലാസ് വിജയ വർഗീയയും സഞ്ചരിച്ച വാഹന വ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തോടെ തൃണമൂൽ- ബിജെപി വാക്ക് തർക്കം രൂക്ഷമായിരുന്നു. ബംഗാളിൽ മമതാ ബാനർജിയുടെ ഭരണം അവസാനിക്കാൻ പോകുകയാണെന്ന വാദവുമായി ഇതിനിടെ ബിജെപി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. ഈ സംഭവത്തോടെ ബംഗാൾ ഗവർണർ ജഗദീപ് ധൻകറും മമതക്കെതിരെ തിരിഞ്ഞിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന തന്നെ തകരാറിലാണെന്നും മമത തീക്കൊള്ളി കൊണ്ട് കളിക്കാൻ നിൽക്കരുതെന്നും ധൻകർ വെല്ലുവിളിച്ചിരുന്നു.

English summary
BJP's Vijayvargiya seeks to deploy Central forces immediately in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X