കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുപത് വർഷം രാജ്യം ഭരിച്ച പാർട്ടി എന്ത് ചെയ്തു? ബിജെപിയുടെ ഈ ചോദ്യം അവസാനിപ്പിക്കാറായെന്ന് പ്രിയങ്ക

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി | Oneindia Malayalam

ലക്നൗ: 5 വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി. 70 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്തു ചെയ്തുവെന്ന ചോദ്യം ബിജെപി നേതാക്കൾ എപ്പോഴും ഉന്നയിക്കാറുണ്ട്. ഈ ചോദ്യത്തിൻരെ കാലാവധി കഴിയാൻ സമയമായി. 5 വർഷം നിങ്ങൾ എന്ത് ചെയ്തുവെന്ന് ഇനി സംസാരിക്കാമെന്ന് പ്രിയങ്കാ ഗാന്ധി. ഗംഗാ നദിയിലൂടെയുള്ള പ്രചാരണത്തിനിടെ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്കാ.

ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയുടെ ഗംഗാ പ്രയാണത്തിന് തുടക്കമായത്. ഗംഗയുടെ ഇരുകരകളിലും വസിക്കുന്ന സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് യാത്രയുടെ ലക്ഷ്യം. പ്രിയങ്കയുടെ ഗംഗാ യാത്രയെ പരിഹസിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്തെത്തിയിരുന്നു.

priyanka

ഓരോ തിരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്നിക് പോലെയാണെന്നും തിരഞ്ഞെടുപ്പിന് ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് ഗാന്ധി കുടുംബാംഗങ്ങളെന്നുമായിരുന്നു പരിഹാസം. താൻ ഇറ്റലിയിലേക്ക് പോയിട്ട് മൂന്ന് നാല് വർഷങ്ങളായെന്നും മുത്തശ്ശിയെ കാണാൻ അടുത്ത് തന്നെ പോകാനിരിക്കുകയാണെന്നുമാണ് ഉപമുഖ്യമന്ത്രിയുടെ ആരോപണത്തിന് പരിഹാസ രൂപേണ പ്രിയങ്കാ ഗാന്ധി മറുപടി നൽകിയത്.

ഉത്തർപ്രദേശ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണ തന്ത്രങ്ങളാണ് പ്രിയങ്കാ ഗാന്ധി പയറ്റുന്നത്. പ്രിയങ്കയുടെ ഗംഗാ പ്രയാണത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. വർഷങ്ങളോളം വീട്ടിലിരുന്ന താൻ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോഴാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പറ‍ഞ്ഞിരുന്നു.

ശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധംശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം

English summary
bjp's'what did they do in 70 years?' argument had an expiry date,, says priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X